പന്ത് എന്തായാലും ടീമിൽ വേണം, അവൻ്റെ വെടിക്കെട്ട് പ്രകടനം കാണാൻ കാത്തിരിക്കുകയാണെന്ന് മുൻ ഇന്ത്യൻ താരം

ഞായറാഴ്ച്ചയാണ് ഇന്ത്യയുടെ ബംഗ്ലാദേശിയായ ഏകദിന പരമ്പരക്ക് തുടക്കം ആകുന്നത്. എല്ലാ ഇന്ത്യൻ ആരാധകരും ഉറ്റു നോക്കുന്നത് വിക്കറ്റ് കീപ്പർ പന്തിന്റെ പ്രകടനത്തിനാണ്. കഴിഞ്ഞ ഒരുപാട് കാലമായി മോശം ഫോമിൽ ആണെങ്കിലും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്ന ബിസിസിഐ താരത്തിനെ ആദ്യ മത്സരത്തിലും ടീമിൽ ഉൾപ്പെടുത്തും എന്ന് ഉറപ്പാണ്.

നിരവധി ആളുകൾ താരത്തെ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ താരത്തെ ആദ്യ മത്സരത്തിൽ കളിപ്പിക്കണം എന്ന് ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബ കരീം. പന്ത് നല്ല രീതിയിൽ കളിച്ചില്ലെങ്കിൽ മാത്രം പകരം ആളെ നോക്കിയാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്.

images 2022 12 03T210138.854

“ഞങ്ങളുടെ അഭിപ്രായം താരത്തെ കളിപ്പിക്കണം എന്ന് തന്നെയാണ്. അവൻ്റെ പ്രകടനം ബംഗ്ലാദേശിനെതിരെ എങ്ങനെ ആയിരിക്കും എന്നത് കാണാൻ ആഗ്രഹിക്കുന്നു. അവൻ്റെ കൃത്യമായ ബാറ്റിംഗ് പൊസിഷൻ ടീം മാനേജ്മെൻ്റ് തീരുമാനിക്കണം. അവനെ കളിപ്പിക്കേണ്ടത് അഞ്ചാം നമ്പറിലാണ്. അവൻ്റെ പകരക്കാരനെ കണ്ടെത്തുന്നത് ഈ പരമ്പരയിൽ അവൻ തിളങ്ങിയില്ലെങ്കിൽ മാത്രം മതി.

images 2022 12 03T210126.846

അവൻ്റെ പകരക്കാരൻ സഞ്ജു അല്ലെങ്കിൽ ഇഷാൻ കിഷൻ എന്നിവരിൽ ഒരാൾ ആയാൽ മതി. പന്തിന്റെ സ്ഥാനം നേടിയെടുക്കാൻ അവർ രണ്ടു പേരും കാത്തിരിക്കുകയാണ്. നായകൻ്റെ ഏറ്റവും മുൻപിലുള്ള വെല്ലുവിളി ബാറ്റിംഗ് ആണ്. രോഹിത് തൻ്റെ ബാറ്റിംഗ് മികവ് നന്നായി ഉയർത്തിയാൽ അതുപോലെ നായക മികവും ഉയരും. അതുകൊണ്ടുതന്നെ ബാറ്റിംഗ് മെച്ചപ്പെടുത്തേണ്ടത് രോഹിത്തിന് അത്യാവശ്യമായ കാര്യമാണ്.”- സാബ കരീം പറഞ്ഞു.