വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ആവേശ പൂർവ്വം കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .ആധുനിക ക്രിക്കറ്റിലെ തുല്യ ശക്തികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയും കിവീസ് ടീമും ഐസിസി ലോക ടെസ്റ്റ് കിരീടം നേടുവാനായി ജൂൺ 18 ആരംഭിക്കുന്ന ഫൈനലിൽ പരസ്പരം പോരാടുമ്പോൾ തീപാറും മത്സരം നടക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവായ വിലയിരുത്തൽ .ഒപ്പം ആരാകും ഫൈനൽ വിജയി എന്നതിലും ക്രിക്കറ്റ് ആരാധകരെല്ലാം വളരെയേറെ ആകാംക്ഷയിലാണ് .
എന്നാൽ മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ് കമൻറ്റേറ്ററുമായ ആകാശ് ചോപ്രയുടെ ഫൈനൽ വിജയിയെ കുറിച്ചുള്ള പ്രവചനമാണിപ്പോൾ ഏറെ ചർച്ചയാകുന്നത് .ഫൈനലിൽ കിവീസ് ടീം ജയിക്കുവാനാണ് ആകാശ് ചോപ്ര കൂടുതൽ സാധ്യത നൽകുന്നത് ഒപ്പം ഇന്ത്യൻ ടീമിനും മികച്ച പ്രകടനത്തിലൂടെ ഫൈനലിൽ വിജയം നേടുവാൻ സാധ്യത ഉണ്ടെന്നാണ് ചോപ്ര വിശദീകരിക്കുന്നത് .
ഫൈനലിൽ ഇന്ത്യൻ ടീമിനെ നമുക്ക് അങ്ങനെ തള്ളിക്കളയുവാൻ കഴിയില്ല പക്ഷേ അൽപ്പം മുന്‍തൂക്കം ഫൈനൽ മത്സരത്തിൽ ന്യൂസിലന്‍ഡിനാണ്. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യൻ ടീം ഇപ്പോൾ രണ്ടാം റാങ്കുകാരനാണെങ്കിലും കിവീസ് ടീം സ്വന്തം മണ്ണിൽ ടീം ഇന്ത്യക്കെതിരെ മികച്ച രീതിയിൽ കളിച്ചിരുന്നു.ഒപ്പം സതാംപ്‌ടണിലെ സാഹചര്യത്തില്‍ ഇന്ത്യയേക്കാള്‍ നന്നായി കിവികള്‍ക്ക് കളിക്കാന്‍ കഴിയും. ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തണം എന്നാണ് ഇന്ത്യക്കാരുടെ ഹൃദയം എപ്പോഴും പറയുകയെങ്കിലും അവരെ മറികടക്കാന്‍ അത്ര എളുപ്പമല്ല എന്നതാണ് സത്യം . ഇന്ത്യൻ സംഘം ഓസീസ് എതിരായ പരമ്പരയിൽ പോലും ഐതിഹാസിക വിജയം നേടിയെങ്കിലും കിവീസ് എതിരെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ജയിക്കുക അത്ര എളുപ്പമല്ല ” ചോപ്ര കോഹ്ലിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി .