വാർണറേക്കാൾ മികച്ച ക്യാപ്റ്റൻ അവരുടെ ടീമിലുണ്ടല്ലോ : സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിന് പുതിയ നായകനെ നിർദ്ദേശിച്ച് സെവാഗ്‌

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ആശാവഹമായ തുടമക്കമല്ല സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിച്ചത് .സീസണിലെ ആദ്യ 4 കളികൾ പരാജയപ്പെട്ട ടീം ഇപ്പോൾ സീസണിൽ 6 മത്സരങ്ങളിൽ  ഒരൊറ്റ വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് .ചെന്നൈ സൂപ്പർ കിങ്‌സ് എതിരായ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെ ഹൈദരബാദ് ടീമിനെ രൂക്ഷമായി വിമർശിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഡേവിഡ് വാർണർ .

വാർണർ ഹൈദരാബാദ് ടീമിന്റെ നായക സ്ഥാനം ഒഴിയണം എന്നാണ് വീരുവിന്റെ അഭിപ്രായം . ടീമിന്റെ സീസണിലെ മോശം പ്രകടനം ക്യാപ്റ്റൻ വാർണറുടെ കൂടി പിഴവാണ് എന്നാണ് സെവാഗ്‌ പറയുന്നത്.
“മുൻപത്തെ സീസണിൽ ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഇവരെല്ലാം  ടീമുകള്‍ കാഴ്ചവെച്ച  മോശം പ്രകടനം കാരണം ക്യാപറ്റ്‌റന്‍മാരെ മാറ്റിയതായി നമുക്ക്  അറിയാം .എന്റെ അഭിപ്രായത്തിൽ
എസ്ആര്‍എച്ചിന്  വാര്‍ണറില്‍ വലിയ  വിശ്വാസമുണ്ട്. അദ്ദേഹം ടീമിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ്.കഴിഞ്ഞ  രണ്ട്-മൂന്നു വര്‍ഷമായി വാര്‍ണറാണ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്.  ഒരുപക്ഷേ ഇനി കെയ്ന്‍ വില്ല്യംസണ്‍ നായകസ്ഥാനതത്തേക്ക്  വന്നാൽ അത് ടീമിന് കൂടുതല്‍  ഓപ്ഷനാണെന്നാണ് ഞാൻ കരുതുന്നത് “സെവാഗ്‌ തന്റെ അഭിപ്രായം വിശദമാക്കി .

നേരത്തെ 2016ല്‍  ഡേവിഡ് വാർണർ ക്യാപ്റ്റൻ ആയിരുന്നപ്പോഴാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യത്തെ ഐപിൽ കിരീടം നേടിയത് . വാര്‍ണര ഒരു വര്‍ഷം സസ്‌പെന്‍ഷന്‍ കാരണം പുറത്തിരുന്നപ്പോള്‍ 2018ല്‍ നയിച്ചത് കെയ്ൻ  വില്ല്യസണായിരുന്നു.  2018 ഐപിൽ സീസണില്‍ അവര്‍ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനോട്  ഹൈദരബാദ് ടീം  തോല്‍ക്കുകയായിരുന്നു.ഇപ്പോൾ ഐപിൽ സീസണിൽ ഡേവിഡ് വാർണർ മോശം ബാറ്റിംഗ് ഫോമിലാണ് .ചെന്നൈ എതിരായ മത്സരത്തിൽ വാർണറുടെ സ്ലോ ബാറ്റിംഗ് ഏറെ പഴികേട്ടിരുന്നു .