ഈ സീസണിൽ എല്ലാവരും തോൽപ്പിക്കേണ്ട ശക്തരായ ടീമായി ചെന്നൈ മാറി : വാനോളം പുകഴ്ത്തി ലാറ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വിജയകുതിപ്പ് തുടരുകയാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് .സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനോട് തോറ്റ ചെന്നൈ ശേഷം ഇപ്പോൾ  സീസണിലെ 5 കളികളും ജയിച്ചിപ്പോൾ പോയിന്റ് ടേബിളിൽ രണ്ടാമതാണ് . ബുധനാഴ്ച നടന്ന അവസാന മത്സരത്തിൽ ചെന്നൈ ടീം  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു .

 ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ .”ഇപ്പോൾ ശക്തമായ ബാറ്റിങ്, ബൗളിങ് നിരയുള്ള സിഎസ്‌കെ ഫീല്‍ഡിങിലും മികവുറ്റ പ്രകടനമാണ്  പുറത്തെടുക്കുന്നത് .ഈ ഐപിഎല്ലിൽ ചെന്നൈ ടീമിനെ തോൽപ്പിക്കുവാൻ  ഏറെ ബുദ്ധിമുട്ടാണ് ” ലാറ മറ്റ് ഐപിൽ ടീമുകൾക്ക് മുന്നറിയിപ്പ് നൽകി .

“ഇപ്പോള്‍  ഐപിഎല്ലിലെ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമായി സിഎസ്‌കെ മാറിയിരിക്കുകയാണെന്നാണ് എനിക്ക്  തോന്നുന്നത്. 15 ബോളില്‍ 50 റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള ആന്ദ്രെ റസ്സലിനെപ്പോലൊരാള്‍ അവരുടെ ടീമില്‍ ഇല്ല. പക്ഷെ, സന്തുലിതമായ ഒരു ടീം അവര്‍ക്കുണ്ട് ബാറ്റിംഗ് ലൈനപ്പിൽ എല്ലാവരും മികച്ച ഫോമിലാണ്  . ഇതാണ് ഏറ്റവും പ്രധാനവും “ലാറ ചെന്നൈ ടീമിനെ ഏറെ പ്രശംസിച്ചു .

ഹൈദരാബാദിനെതിരായ അവസാന  മത്സരത്തിൽ  44 ബോളില്‍ നിന്നും 75 റണ്‍സുമായി തിളങ്ങിയ യുവ ഓപ്പണർ റുതുരാജ് ഗെയ്ക്വ്വാദിനെയും ലാറ ഏറെ പ്രശംസിച്ചു.  “വളരെ മനോഹരമായ ഇന്നിങ്‌സായിരുന്നു റുതുരാജിന്റേത്.
എത്ര മനോഹരമായിട്ടാണ് അദ്ദേഹം ഓരോ ഷോട്ടുകളും കളിക്കുന്നത് .
സീസൺ തുടക്കത്തിൽ ചെന്നൈ  ടീം  ഓപ്പണിങ്ങിൽ മികച്ച തുടക്കം ലഭിക്കാതെ  ഉഴറി .  സീസണിലെ ആദ്യ 3 മത്സരങ്ങളിൽ ബാറ്റിങില്‍ ശരിയായ ടൈമിങ് കണ്ടെത്താനാവാതെ റുതുരാജ് വിഷമിച്ചു .ഷോട്ട് കളിക്കുമ്പോള്‍ റുതുരാജിന്റെ കാല്‍ ശരിയായി മൂവ് ചെയ്യുന്നുണ്ടായിരുന്നില്ല. പക്ഷെ ധോണി അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു. ഓപ്പണിങ് സഖ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ ധോണി തീരുമാനിച്ചു .ടീം അവരിൽ നൽകിയ വിശ്വാസത്തിനാണ് ഇപ്പോൾ അവർ ഓപ്പണിങ്ങിൽ ചെന്നൈ ടീമിന് വൻ വിജയങ്ങൾ സമ്മാനിക്കുന്നത് ” ലാറ ഏറെ വാചാലനായി .