വരാനിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ പോരാട്ടം കനക്കുമെന്നാണ് ക്രിക്കറ്റ് ലോകവും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കുന്നത് .വരുന്ന 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യൻ ടീമിനും വളരെ നിർണായകമാണ്.
ഐസിസി ടെസ്റ്റ് റാങ്കിങ്ങിലെ ഇന്ത്യൻ ആധിപത്യം ഉറപ്പിക്കുവാനും ഒപ്പം വിദേശ മണ്ണിലെ മോശം പ്രകടനങ്ങളിലെ പേരിലുള്ള വിമർശനങ്ങൾ തള്ളുവാനും വിരാട് കോഹ്ലിയും സംഘവും പരമ്പര വിജയം സ്വപ്നം കാണുന്നുണ്ട് .
ഇംഗ്ലണ്ടിലെ പേസ് ബൗളിങ്ങിനെ ഏറെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ടീം ശക്തരായ പേസ് പടയുമായിട്ടാണ് ഇത്തവണ പറക്കുന്നത് .ഒപ്പം നായകൻ കൊഹ്‌ലിയടക്കമുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയിലും ആരാധകരുമൊപ്പം ഇന്ത്യൻ ടീം മാനേജ്‌മന്റ് വളരെയേറെ പ്രതീക്ഷ അർപ്പിക്കുന്നു .വരുന്ന ഇംഗ്ലണ്ട് പരമ്പര ജസ്പ്രീത് ബുംറ അടങ്ങുന്ന പേസ് നിരക്കും വലിയ വെല്ലുവിളിയെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെയും സുപ്രധാന വിലയിരുത്തൽ .
അതേസമയം ഇംഗ്ലണ്ട് ടീമിനെതിരെ ഇന്ത്യൻ ബൗളിങ്ങിന്റെ വജ്രായുധമാകുക സ്റ്റാർ പേസ് ബൗളർ ബുംറ ആകില്ല എന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ പേസ് ബൗളർ ബാലാജി .ഇപ്പോൾ ഐപിൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിംഗ് കോച്ചാണ് താരം .നിലവിലെ സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യൻ ബൗളിംഗ് ആക്രമണം നയിക്കേണ്ടത് ഇഷാന്താണെന്ന് ബാലാജി വിശദമായി അഭിപ്രായപെടുന്നു .
“നിലവിലെ ഫോം അടിസ്ഥാനമാക്കിയാൽ ഷമി ,ബുംറ ,ഇഷാന്ത് എന്നിവരാകും ഇന്ത്യൻ ബൗളിങ്ങിലെ പ്രധാനികൾ
പക്ഷേ നൂറിലേറെ ടെസ്റ്റ് മത്സരങ്ങൾ കളിച്ചുള്ള അനുഭവസമ്പത്ത് വെച്ച് ഇഷാന്ത് ഇന്ത്യൻ ബൗളിങ്ങിനെ ഉറപ്പായും നയിക്കണം എന്നാണ് എന്റെ അഭിപ്രായം. മുമ്പ് കരിയറിൽ മൂന്ന് തവണ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിച്ചിട്ടുള്ള ഇഷാന്തിന് 2018ൽ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുള്ള വലിയ അനുഭവമുണ്ട് . ഇഷാന്ത് ഈ പരമ്പരയിൽ തന്റെ മിന്നും ബൗളിംഗ് പുറത്തെടുക്കുമെന്നാണ് എന്റെ വിശ്വാസം ” ബാലാജി വാചാലനായി .