ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ കോച്ച് ഗ്രെഗ് ചാപ്പലും മുൻ ഇന്ത്യൻ നായകനും ഇപ്പോൾ ബിസിസിഐ പ്രസിഡന്റ്റുമായ സൗരവ് ഗാംഗുലിയുമായുള്ള തർക്കം ക്രിക്കറ്റ് ലോകത്തും അതുപോലെ ഇന്ത്യൻ ആരാധകർക്കും വളരെയേറെ സുപരിചിതമാണ് .നീണ്ട ഒരിടവേളക്ക് ശേഷം ചാപ്പൽ നടത്തിയ ഏതാനും ചില വെളിപ്പെടുത്തലുകളും ഒപ്പം വിവാദ ആരോപണങ്ങളും വീണ്ടും ഇന്ത്യൻ ക്രിക്കറ്റിലും സജീവ ചർച്ചയാവുകയാണ്.
2005 മുതല്‍ 2007 വരെയുള്ള കാലം ഇന്ത്യൻ ദേശിയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ഗ്രേഗ് ചാപ്പലിന് ഇന്ത്യൻ ടീമിനായി അധികം പ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയ ചരിത്രവും അവകാശപ്പെടാനില്ല .
എന്നാൽ ദിവസങ്ങൾ മുൻപ് ഓസീസ് താരം പങ്കുവെച്ച ചില വാദങ്ങൾ ഏറെ ചർച്ചയായിരുന്നു . ഗാംഗുലി സ്വന്തം നായക സ്ഥാനം സംരക്ഷിക്കുവാൻ മാത്രം ശ്രമിച്ച നായകനെന്ന് പറഞ്ഞ ചാപ്പൽ പക്ഷേ സീനിയർ താരം ദ്രാവിഡ് കുറിച്ച് നല്ല അഭിപ്രായം പങ്കിടുകയാണ് . ഇന്ത്യൻ ടീമിനെ മികച്ച രീതിൽ യോജിച്ച് കൊണ്ടുപോകുവാൻ ശ്രമിച്ച താരമാണ് ദ്രാവിഡ് എന്നാണ് മുൻ കോച്ച് ഗ്രെഗ് ചാപ്പലിന്റെ ഇപ്പോഴത്തെ അഭിപ്രായം .
“ഇന്ത്യൻ ടീമിനെ മികച്ച സംഘമാക്കി മാറ്റുവാൻ ദ്രാവിഡ് ഏറെ കഠിന പ്രയ്തനം ചെയ്തിരുന്നു “ചാപ്പൽ വിശദീകരിക്കുന്നു
“ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന് എല്ലാ കാര്യത്തിലും വ്യക്തമായ ഒരു മികച്ച ധാരണയുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ മികച്ചതാക്കാന്‍ ദ്രാവിഡ് വളരെയധികം കഷ്ടപ്പെട്ടു എന്നതാണ് സത്യം . എന്നാല്‍ ടീം നന്നാവണമെന്ന തോന്നല്‍ അന്നത്തെ സംഘത്തിലുള്ള പലര്‍ക്കുമില്ലായിരുന്നു. പല പ്രമുഖ താരങ്ങളും അതെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് വാസ്തവം .ഒപ്പം ടീമില്‍ എങ്ങനെയെങ്കിലും തന്റെ സ്ഥാനം നിലനിര്‍ത്താനാണ് അവര്‍ എപ്പോഴും ശ്രമിച്ചത്.” ചാപ്പൽ തന്റെ വിമർശനം കടുപ്പിച്ചു .