“അവൻ ധോണിയെ പോലെയാണ്; പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തി മുൻ ഇന്ത്യൻ പരിശീലകൻ

images 29 1

കഴിഞ്ഞ ദിവസമായിരുന്നു ലോകകപ്പിന് മുൻപായി നടന്ന ഇന്ത്യ-ഓസ്ട്രേലിയ 20-20 പരമ്പര അവസാനിച്ചത്. പരമ്പരയിൽ ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ടു മത്സരങ്ങൾ വിജയിച്ച് ശക്തമായി തിരിച്ചുവന്ന് കിരീടം സ്വന്തമാക്കി. അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും സൂപ്പർ താരം സൂര്യകുമാർ യാദവിൻ്റെയും തകർപ്പൻ പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.

ഇന്ത്യൻ ബാറ്റിങ് നിര മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ,ദയനീയ പ്രകടനം പുറത്തെടുക്കുന്ന ബൗളിങ് നിരയുടെ കാര്യം ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്. അതേസമയം ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ വിക്കറ്റ് കീപ്പർ ആരായിരിക്കും എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ യുവ താരം റിഷബ് പന്തിന് പകരം ഐ.പി.എല്ലിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ദിനേശ് കാർത്തികിനാണ് ടീം മാനേജ്മെൻ്റ് സ്ഥാനം നൽകിയത്. സാഹചര്യങൾക്കനുസരിച്ച് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് നേരത്തെ പറഞ്ഞിരുന്നു.

images 31 1

എന്തുകൊണ്ടാണ് പന്തിനെ ടീമിൽ നിന്നും ഒഴിവാക്കിയത് എന്ന കാര്യത്തിൽ ഓസ്ട്രേലിയക്കെതിരായ ടോസ് വേളയിൽ രോഹിത് ശർമ വിശദീകരണം നൽകിയിരുന്നു.ഇപ്പോഴിതാ പന്തിനെ ഇന്ത്യൻ ഇതിഹാസം ധോണിയുമായി താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ ആർ. ശ്രീധർ.

Read Also -  സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
images 30 1

റിഷബിൽ ചെറിയ ധോണി ഉണ്ടെന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞത്.അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..”അദ്ദേഹത്തിൽ ചെറിയ ധോണി ഉണ്ട്.നിങ്ങൾ ആരെയെങ്കിലും ആരാധനാപാത്രമാക്കി വളരുകയാണെങ്കിൽ അവർ നിങ്ങളുടെ ഭാഗമാകും.അതുകൊണ്ട് തന്നെ അവനിൽ ചെറിയ മഹിയെ കാണാം.അവൻ മഹാനായ മനുഷ്യനെയാണ് ആരാധിച്ച് വളർന്നത്.”- മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞത്.

Scroll to Top