ഇന്ത്യയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിന് ആഷസിനേക്കാൾ പ്രാധാന്യം : അഭിപ്രായപ്രകടനവുമായി മാറ്റ് പ്രിയോർ

181073 000hkg9240262

ഏന്ത്യ : ഏംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായിട്ടാണ് ക്രിക്കറ്റ് പ്രേമികൾ ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത് .ചെന്നൈയിലെ എം .ഏ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ന്  ആദ്യ ടെസ്റ്റ്  മത്സരം  ആരംഭിക്കുന്നത് .സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പര ജയിച്ച്‌  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ കളിക്കുവാൻ ഇടം കണ്ടെത്തുകയാണ് വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ലക്ഷ്യം .

അതേസമയം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേട്ടം എന്ന ചരിത്രം  വീണ്ടും ഒരിക്കൽ കൂടി  ആവർത്തിക്കുവാനാണ് ഇംഗ്ലണ്ട് ടീമിന്റെ ആഗ്രഹം .മുൻപ്  2011-12 സീസണില്‍ ഇന്ത്യയില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോല്‍ പ്രധാന പങ്കുവഹിച്ച താരമാണ് വിക്കറ്റ് കീപ്പർ  മാറ്റ് പ്രിയോര്‍.  മുന്‍ താരം  കൂടിയയായ മാറ്റ് പ്രിയോർ നാല് ടെസ്റ്റില്‍ നിന്ന് 51.56 ശരാശരിയില്‍ 258 റണ്‍സാണ്  അന്ന് പരമ്പരയിൽ നേടിയത്.  അന്ന്  28  വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. അലിസ്റ്റര്‍ കുക്കായിരുന്നു  ഇംഗ്ലണ്ടിനെ ആ പരമ്പരയിൽ നയിച്ചത് .

ഇന്ത്യക്ക് എതിരെ ചരിത്ര വിജയം കരസ്ഥമാക്കിയ പരമ്പര നേട്ടത്തെ കുറിച്ച് വാചാലനാവുകയാണ് താരമിപ്പോൾ “ഓസ്‌ട്രേലിയക്കെതിരെ ആഷസ്  പരമ്പര ജയിക്കുന്നതിനും ഇരട്ടി  ബുദ്ധിമുട്ടാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതെന്നാണ് മാറ്റ്  പ്രിയോര്‍ പറയുന്നത്. മുന്‍താരത്തിന്റെ വാക്കുകള്‍ ഇപ്രകാരം  ‘ആഷസ് പരമ്പരയെ സംബന്ധിച്ചിടത്തോളം എപ്പോഴും  എല്ലാവിധത്തിലുള്ള ജനശ്രദ്ധയും ലഭിക്കാറുണ്ട്. എന്നാല്‍ ആഷസ് സ്വന്തമാക്കുന്നതിന് തുല്യം അല്ലെങ്കിൽ  അതിനും മുകളിലാണ്  ഇന്ത്യയില്‍ വന്ന്‌  പരമ്പര നേടുകയെന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആഷസില്‍ ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതിനേക്കാള്‍ പ്രാധാന്യമുണ്ട് ഇന്ത്യയിലെ പരമ്പര നേട്ടത്തിന് മുൻ ഇംഗ്ലണ്ട് താരം അഭിപ്രായം വ്യക്തമാക്കി .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ഇന്ത്യൻ ടെസ്റ്റ് മത്സര വേദികളിൽ
വിക്കറ്റ് കീപ്പിങ് എത്രത്തോളം പ്രയാസമാണെന്നതിനെ കുറിച്ചും സംസാരിച്ച മാറ്റ് പ്രിയോർ പറയുന്നത് ഇങ്ങനെ ” ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കുകയെന്നുള്ളത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് പോലെ  വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നവര്‍ക്കും  ഏറെ ബുദ്ധിമുട്ടാണ്. പിച്ചുകള്‍ വളരെ  ഫ്‌ളാറ്റാണ്. അതുകൊണ്ടുതന്നെ ആദ്യ ദിവസങ്ങളില്‍ അനായാസം റണ്‍സ് നേടാം. എന്നാല്‍ അവസാന രണ്ട് ദിവസങ്ങളില്‍ പന്ത് കുത്തിത്തിരിയാന്‍ തുടങ്ങും. അപ്പോള്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതും  ഒരുപാട് ബുദ്ധിമുട്ടാകും.

Scroll to Top