അവരെ രണ്ടുപേരെയും കൂടുതലായി ആശ്രയിച്ചത് കൊണ്ടാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമായതെന്ന് മുൻ ഇംഗ്ലണ്ട് താരം.

ഇന്നാണ് ലോകകപ്പിലെ ഫൈനൽ പോരാട്ടം. കലാശ പോരാട്ടത്തിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെയാണ് നേരിടുന്നത്. സെമിഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെയും പാക്കിസ്ഥാൻ ന്യൂസിലാൻഡിനെയും പരാജയപ്പെടുത്തിയാണ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം മത്സരത്തെ നോക്കിക്കാണുന്നത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

ഇന്ത്യക്കെതിരെ സെമിഫൈനലിൽ ഇംഗ്ലണ്ട് തകർപ്പൻ വിജയമായിരുന്നു നേടിയിരുന്നത്. 10 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഈ ടൂർണമെൻ്റിൽ കിരീട പ്രതീക്ഷകൾ ഏറെയുണ്ടായിരുന്ന ഇന്ത്യയെക്കെതിരെ നേടിയ തകർപ്പൻ വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ ആയിരിക്കും ഇംഗ്ലണ്ട് ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോൽവിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ.

dm 221023 NET CRIC t230wc indpak kohli nonbranded global

“ഇന്ത്യക്ക് ലോകകപ്പ് നഷ്ടപ്പെടാൻ കാരണം സൂര്യകുമാറിനെയും വിരാടിനെയും അമിതമായി ആശ്രയിച്ചതാണ്. ഇന്ത്യ ഇരുവരെയും അമിതമായി ആശ്രയിച്ചിരുന്നു. രണ്ടു പേരും മികച്ച ഫോമിലാണ്. ഇന്ത്യക്കായി നല്ലവണം റൺസ് അടിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള ബാറ്റർമാരുടെ കാര്യമോ? രാഹുൽ സ്കോർ ചെയ്തത് ചെറിയ ടീമുകൾക്കെതിരെയായിരുന്നു. അവൻ അത്തരത്തിൽ റൺസ് നേടുന്നത് വലിയ ടീമുകൾക്കെതിരെയും ആവശ്യമായിരുന്നു.

Suryakumar Yadav 1 3

എന്നാൽ അക്കാര്യത്തിൽ അവൻ പരാജയപ്പെട്ടു. ഇന്ത്യക്കുവേണ്ടി മികച്ച അടിത്തറ ഓപ്പണർമാർ ഒരുക്കേണ്ടിയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് അത് ഇല്ലാതെ പോയി. സൂര്യക്കും കോഹ്ലിക്കും എല്ലാ മാച്ചിലും മികച്ച രീതിയിൽ കളിക്കാൻ സാധിക്കണമെന്നില്ല. മറ്റാരെങ്കിലും അവരുടെ കൂടെ ചേർന്ന് റൺസ് നേടണം. ഇന്ത്യക്ക് വേണ്ടിയിരുന്നത് മികച്ച ഓപ്പണർമാരെ ആയിരുന്നു. എന്നാൽ മറ്റ് ചോയ്സുകൾ ഒന്നും ഇല്ലാത്തതിനാൽ രാഹുലിനെ തിരഞ്ഞെടുത്തു.”- പനേസർ പറഞ്ഞു.