ബംഗ്ലാദേശിനെതിരായ 2 മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ആദ്യ മത്സരം അനായാസം വിജയിച്ച ഇന്ത്യക്ക് രണ്ടാമത്തെ മത്സരം അത്ര എളുപ്പമായിരുന്നില്ല. രണ്ടാമത്തെ മത്സരത്തിൽ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയുടെ ആദ്യ 7 വിക്കറ്റുകൾ നേരത്തെ തന്നെ നഷ്ടമായിരുന്നു. പിന്നീട് അശ്വിനും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയെ വിജയതീരത്തേക്ക് എത്തിച്ചത്.
മുൻ നായകനായ വിരാട് കോഹ്ലി വളരെ മോശം പ്രകടനമാണ് പരമ്പരയിൽ കാഴ്ചവച്ചത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 24 റൺസ് നേടി പുറത്തായ താരം രണ്ടാമത്തെ ഇന്നിങ്സിൽ വെറും ഒറ്റ റൺസ് മാത്രം നേടിയാണ് പവലിയനിലേക്ക് മടങ്ങിയത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിൽ നിന്നും വെറും 20 റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. ഇപ്പോഴിതാ കോഹ്ലിയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരത്തിന്റെ ബാല്യകാല പരിശീലകനായ രാജ് കുമാർ ശർമ.
താരം പുറത്താകുന്ന രീതി അംഗീകരിക്കാൻ കഴിയാത്തതാണെന്നാണ് അദ്ദേഹം പറഞ്ഞത്.”സ്വാഭാവികമായ ഒരു കാര്യമാണ് ഒരു ബാറ്റർക്ക് പുറത്താകുമ്പോൾ ഉണ്ടാകുന്ന നിരാശ. ബംഗ്ലാദേശ് താരങ്ങൾക്കെതിരെയുള്ള കോഹ്ലിയുടെ ദേഷ്യപ്പെടലിൽ അതുകൊണ്ട് തെറ്റായിട്ട് ഒന്നും ഞാൻ കാണുന്നില്ല. പക്ഷേ ഒരിക്കലും അംഗീകരിച്ച് കൊടുക്കാൻ സാധിക്കാത്ത ഒന്നാണ് അദ്ദേഹം പുറത്താകുന്ന രീതി. വളരെയധികം സങ്കടകരമായ കാഴ്ചയാണ് അദ്ദേഹത്തെ പോലെയുള്ള ഒരു ലോകോത്തര താരം സ്പിന്നർമാർക്കെതിരെ കളിക്കാൻ വിഷമിക്കുന്നത്.
കൂടുതൽ ഏകാഗ്രയോടെ അദ്ദേഹം കളിക്കണം. അദ്ദേഹം കുറച്ചു കൂടി ഫ്രീയായി കളിക്കേണ്ടത് മിഡ്-ഓണിലും മിഡ്-ഓഫിലും ഫീൽഡർമാർ സർക്കിളിൽ ഉണ്ടായിരിക്കുമ്പോഴാണ്. ഏതെങ്കിലും പുതുമ കളിക്കളത്തിൽ പ്രയോഗിച്ച് സ്പിന്നർമാർക്കെതിരെ കളിക്കുമ്പോൾ ഒരേ ഷോട്ടുകൾ ഉപയോഗിക്കാതെ ശ്രദ്ധിക്കണം. അതിന് ഉദാഹരണത്തിന് പുറത്തേക്ക് പോകുന്ന പന്തിനെ സ്വീപ്പ് ചെയ്തു കളിക്കുകയോ ഒരു സ്ലോഗ് സ്ലീപ്പോ കളിക്കണം.”- അദ്ധേഹം പറഞ്ഞു.