സ്മിത്ത് അല്ല പ്രകടനത്തിൽ അവനാണ് മുൻപിൽ : ക്യാപ്റ്റൻ അവനാകട്ടെ – നയം വിശദമാക്കി മുൻ നായകൻ

ഓസ്‌ട്രേലിയൻ  പുരുഷ ക്രിക്കറ്റ് ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത് .
ലോകത്തെ ഏറ്റവും ശക്തരായ ക്രിക്കറ്റ് ടീം എന്ന വിശേഷണം നേടിയ ഓസീസ് ടീമിനെ പിടിച്ചുകുലുക്കിയ പ്രധാനപ്പെട്ട വിവാദമായിരുന്നു പന്തുചുരണ്ടൽ  സംഭവം .ഒപ്പം നായക സ്ഥാനത്ത് നിന്നുള്ള സ്മിത്തിന്റെ മാറ്റവും ഇപ്പോൾ ടെസ്റ്റ് നായകൻ ടിം പെയിൻ വൈകാതെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കും എന്ന വാർത്തകളും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിക്കുന്നത് വലിയ ആശങ്കയാണ് .

എന്നാൽ ആരാകും അടുത്ത ഓസീസ് നായകനെന്ന ചർച്ചകളും ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ് .ഒപ്പം ചില മുൻ താരങ്ങളുടെ അതിരൂക്ഷമായ  പ്രസ്താവനകളും .ഓസ്ട്രേലിയയുടെ  നായകസ്ഥാനത്തേക്ക് സ്റ്റാർ  പേസ് ബൗളര്‍ പാറ്റ് കമിന്‍സിനെ പിന്തുണച്ച് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പുത്തൻ ചർച്ചകൾക്ക് തുടക്കമിടുവാൻ കാരണം .സ്റ്റീവ് സ്മിത്ത് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെ വരുവാൻ തീവ്ര ശ്രമങ്ങൾ നടത്തുമ്പോഴാണ് ഇപ്പോൾ ചാപ്പലിന്റെ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയം .

പന്തുചുരണ്ടൽ വിവാദത്തിൽ അന്ന് ശിക്ഷിക്കപ്പെട്ട ബാൻക്രോഫ്റ് നടത്തിയ പുതിയ വെളിപ്പെടുത്തൽ പ്രകാരം അന്നത്തെ കളിയിൽ പന്തെറിഞ്ഞ സ്റ്റാർക്ക് , കമ്മിൻസ് ,നഥാൻ ലിയോൺ , ഹേസൽവുഡ് എന്നിവരിപ്പോൾ വലിയ സംശയത്തിന്റെ നിഴലിലാണ് .നായക സ്ഥാനത്തേക്ക് കമ്മിൻസ് വരണം എന്നാണ് ചാപ്പലിന്റെ ആവശ്യം .

“എന്‍റെ അഭിപ്രായത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ ഒരാളെ ഓസീസ് ടീം മാനേജ്‌മന്റ്  പരീക്ഷിക്കേണ്ട സമയമായി. വീണ്ടും  സ്റ്റീവ് സ്മിത്തിനെയാണ് നിങ്ങൾ  നായകനാക്കുന്നതെങ്കില്‍ അത് ഒരു തരത്തിൽ  പുറകോട്ടുള്ള നടത്തം പോലെയാകും. എല്ലാവരും ഓസീസ് ക്രിക്കറ്റിന്റെ ഭാവി മുന്നിൽ കാണണം . അതിനാൽ പാറ്റ് കമ്മിൻസ് നായകനായി ഉയർത്തപ്പെടേണം .അതാണ് യഥാർത്ഥ നടപടി ” മുൻ ഓസ്‌ട്രേലിയൻ നായകൻ വാചാലനായി .

Previous articleഎന്നെ എന്തുകൊണ്ട് ഇന്ത്യൻ ടീമിലെടുക്കുന്നില്ല : കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു
Next articleലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സമനിലയിലായാലോ : ഞെട്ടിക്കുന്ന ഐസിസി മറുപടി ഇപ്രകാരം