എന്നെ എന്തുകൊണ്ട് ഇന്ത്യൻ ടീമിലെടുക്കുന്നില്ല : കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ  ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരുന്ന ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനാണ് .
ശ്രീലങ്കക്ക് എതിരായ ഏകദിന ,ടി:20 പരമ്പരകളിൽ മുൻനിര താരങ്ങൾ കളിക്കാതെ സാഹചര്യത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങൾക്കും ഇന്ത്യൻ ടീമിലേക്ക് തിരികെ വരുവാൻ ആഗ്രഹിക്കുന്ന  മലയാളി താരം സഞ്ജു സാംസണടക്കമുള്ളവർക്കും അവസരം ലഭിക്കും എന്നാണ് സൂചന .ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒട്ടെറെ താരങ്ങളും ഏറെ പ്രതീക്ഷയിലാണ് .

സീനിയർ താരങ്ങൾ എല്ലാം തന്നെ വരുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് കളിക്കുവാനും ഒപ്പം വരുന്ന ഇംഗ്ലണ്ട് എതിരായ നിർണ്ണായക ടെസ്റ്റ് പരമ്പര നേടുവാനും ജൂൺ ആദ്യ വാരം ഇന്ത്യയിൽ നിന്ന് തിരിച്ചാൽ പിന്നീട് മൂന്ന് മാസകാലം ഇംഗ്ലണ്ടിൽ തങ്ങും .അതിനാൽ തന്നെ  ശിഖർ ധവാനോ  ഹാർദിക് പാണ്ട്യയയോ നയിക്കുന്ന ഇന്ത്യൻ സംഘത്തെ ലങ്കൻ പര്യടനത്തിനായി അയക്കുവാനാണ് ബിസിസിഐ ആലോചന .എന്നാൽ വരുന്ന പരമ്പരയിൽ തനിക്കും ഒരു സ്ഥാനം ഇന്ത്യൻ ടീമിൽ ലഭിക്കുമെന്ന പ്രതീക്ഷ  പരസ്യമായി തന്നെ ഏവരോടും  പങ്കുവെക്കുകയാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിലെ നിതീഷ് റാണ.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്ന റാണയുടെ വാക്കുകൾക്ക് ക്രിക്കറ്റ് ലോകത്തും  വളരെ വലിയ പിന്തുണ ലഭിക്കുന്നുണ്ട് ” വരുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യൻ  സംഘത്തില്‍ ഉള്‍പ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യൻ ടീമിനായി അരങ്ങേറുവാൻ ഞാൻ തയ്യാറായി കഴിഞ്ഞു .നിങ്ങൾ നോക്കൂ ഇപ്പോൾ ആഭ്യന്തര സീസണോ ഐപിഎല്ലോ ഏതുമാകട്ടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് .ഉറപ്പായും അതിനുള്ള അർഹിച്ച  പ്രതിഫലം എനിക്ക് ഇനി  കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്.ഞാൻ ഇപ്പോഴും ദേശിയ ടീമിനായുള്ള ഒരു  വളരെ മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് . അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ മാനസികമായി  ഞാന്‍ പ്രാപ്തനായി കഴിഞ്ഞു .ഇന്ത്യൻ ജേഴ്സി അണിയുവാൻ   കഴിയുമെന്നാണ് വിശ്വാസം ” റാണ തന്റെ പ്രതീക്ഷ വിശദമാക്കി .

അതേസമയം ഇത്തവണ ഐപിഎല്ലിൽ കൊൽക്കത്ത ടീമിന്റെ പ്രധാനപ്പെട്ട ബാറ്സ്മാനായ റാണ സീസണിലെ 7 മത്സരങ്ങളിൽ നിന്നായി 201 റൺസ് അടിച്ചെടുത്തിരുന്നു .ഐപിഎല്ലിന് തൊട്ട് മുൻപ് കോവിഡ് ബാധിതനായ താരം ഇന്ത്യൻ ടീമിൽ വൈകാതെ എത്തും എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌ക്കർ  അടക്കം അഭിപ്രായപ്പെട്ടിരുന്നു .

Advertisements