ഞാൻ റെക്കോർഡ് പിറക്കാതിരിക്കാൻ ശ്രമിച്ചു :വെളിപ്പെടുത്തി മുഹമ്മദ്‌ സിറാജ്

20211205 082402

ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം പുത്തൻ ഒരു സർപ്രൈസ് സമ്മാനിച്ചാണ് മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തി അജാസ് പട്ടേൽ ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യൻ നിരയിലെ മുഴുവൻ വിക്കറ്റുകളും മുംബൈയിൽ രണ്ടാം ദിനവും വീഴ്ത്തി ഒരു ടെസ്റ്റ്‌ ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടമെന്ന അപൂർവ്വതയിലേക്ക് എത്തിയ അജാസ് പട്ടേലിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ്‌ ലോകവും മുൻ താരങ്ങളും.

അതേ സമയം മുംബൈ ടെസ്റ്റിൽ രണ്ടാം ദിനം തന്റെ പേസ് ബൗളിംഗ് മികവിനാൽ കൂടി പ്രശംസ നേടുകയാണ് ഇന്ത്യൻ താരം മുഹമ്മദ്‌ സിറാജ്. രണ്ടാം ദിനത്തിൽ വെറും 62 റൺസ്‌ മാത്രം നേടി കിവീസ് ടീം പുറത്തായപ്പോൾ മൂന്ന് ടോപ് ഓർഡർ വിക്കറ്റുകളുമായി മുഹമ്മദ്‌ സിറാജ് തന്റെ മികവ് എന്തെന്ന് തെളിയിച്ചു.

ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കിവീസ് നിരയിൽ യങ്, ടോം ലാതം, റോസ് ടെയ്ലർ എന്നിവർ വിക്കറ്റുകളാണ് സിറാജ് വെറും മൂന്ന് ഓവറിനുള്ളിൽ തന്നെ തന്റെ ആദ്യം സ്പെല്ലിൽ വീഴ്ത്തി എതിരാളികളെ ഞെട്ടിച്ചത്. അതേസമയം ഇന്നലെ ഇന്നലെ മത്സരശേഷം തന്റെ പ്രകടനത്തെ കുറിച്ചും നായകൻ വിരാട് കോഹ്ലി തനിക്ക് നൽകുന്ന സപ്പോർട്ട് കുറിച്ചും വാചാലനായ സിറാജ് താൻ ബാറ്റിങ് എത്തിയപ്പോഴുള്ള അനുഭവം കൂടി വിശദമാക്കി. ഒന്നാം ഇന്നിങ്സിൽ സിറാജ് വിക്കറ്റ് വീഴ്ത്തിയാണ് അജാസ് പട്ടേൽ തന്റെ 10 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയത്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

“ബാറ്റിങ് എത്തുമ്പോൾ വളരെ ഏറെ സമ്മർദ്ദം അനുഭവപ്പെട്ടിരുന്നു. ഞാൻ വളരെ അധികം ട്രൈ ചെയ്തത് എന്റെ വിക്കറ്റ് നഷ്ടമാക്കാതെയിരിക്കാനാണ്. കൂടാതെ ഏറെ മനോഹരമായി ബൗളിംഗ് ചെയ്യുന്ന അജാസ് പട്ടേലിന് എതിരെ എന്റെ പ്ലാനുകൾ നടപ്പിലാക്കാനാണ് ഞാൻ നോക്കിയത്. വമ്പൻ ഷോട്ടുകൾ കളിച്ച് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാം എന്നും ഞാൻ കരുതി. പക്ഷേ വിചാരിച്ച പോലെ നടന്നില്ല. അതിനാൽ തന്നെ എനിക്ക് വിക്കറ്റ് നഷ്ടമായി. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ അപൂർവ്വ റെക്കോർഡാണ് പിറന്നത് “സിറാജ് പറഞ്ഞു.

Scroll to Top