ഉത്തപ്പക്ക് ചിന്തിക്കാന്‍ സമയം കൊടുക്കാതെ ജാക്സണ്‍. ധോണിയെ സാക്ഷിയാക്കി ❛മിന്നല്‍❜ സ്റ്റംപിങ്ങ്.

ക്രിക്കറ്റ്‌ പ്രേമികളുടെ എല്ലാം കാത്തിരിപ്പിനു ഒടുവിൽ ഐപിൽ പതിനഞ്ചാം സീസണിന് അത്യന്തം ആവേശകരമായ തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമ്പോൾ എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത് വാശി നിറഞ്ഞ മറ്റൊരു മത്സരം.മത്സരത്തിൽ ടോസ് ഭാഗ്യം കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഒപ്പം നിന്നപ്പോൾ ബാറ്റിങ് ആദ്യം ആരംഭിച്ച ചെന്നൈക്ക് ലഭിച്ചത് മോശം തുടക്കം.

രണ്ട് ടീമുകളെയും നയിക്കുന്നത് പുതിയ ക്യാപ്റ്റൻമാരെന്നത് ശ്രദ്ധേയം. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് ആദ്യത്തെ ഓവറിൽ തന്നെ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം എത്തിയ റോബിൻ ഉത്തപ്പ വമ്പൻ ഷോട്ടുകൾ കളിച്ചാണ് ചെന്നൈ ക്യാമ്പിൽ ആശ്വാസമായി മാറിയത്. അതേസമയം തന്റെ ആദ്യത്തെ ഓവറിൽ തന്നെ റോബിൻ ഉത്തപ്പയുടെ വിക്കെറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി കൊൽക്കത്തക്ക് നിർണായക വിക്കെറ്റ് നൽകി.

21 ബോളിൽ രണ്ട് ഫോറും 2 സിക്സും പായിച്ച ഉത്തപ്പ മികച്ച ഫോമിലെന്ന് തോന്നിച്ച ശേഷമാണ് മനോഹര ബോളില്‍ സ്റ്റമ്പിങ്ങ് ചെയ്ത് മടങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ലെഗ് സൈഡിലെ ഒരു ബോളിൽ ക്രീസിൽ നിന്നും ഇറങ്ങി കളിക്കാനുള്ള റോബിൻ ഉത്തപ്പയുടെ ശ്രമം പാളിയപ്പോൾ അതിവേഗ സ്റ്റമ്പിങ്ങിൽ കൂടിയാണ് വിക്കെറ്റ് കീപ്പർ ജാക്ക്സ്ൻ സ്റ്റമ്പ് പിഴുതെടുത്തത്.

മിന്നൽ വേഗത്തിലുള്ള ജാക്ക്സന്റെ ഈ ഒരു സ്റ്റമ്പിങ് മികവിന് കൊൽക്കത്ത കോച്ച് മക്കല്ലം അടക്കം കയ്യടികൾ നൽകുന്നത് കാണാനായി സാധിച്ചു. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ്‌ ജാക്ക്സൺ ഐപിൽ മത്സരം കളിക്കുന്നത്.

കൊല്‍ക്കത്തക്കു വേണ്ടി 2017 ലാണ് ഷീല്‍ഡണ്‍ ജാക്സണ്‍ അരങ്ങേറ്റം നടത്തുന്നത്. ആ സീസണില്‍ മാത്രമാണ് പിന്നീട് 35 കാരനായ താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇപ്പോഴിതാ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചിരിക്കുകയാണ് ജാക്സണ്‍

Previous article2020 ല്‍ വെറും 2 മത്സരങ്ങള്‍. 2021 ല്‍ കളിച്ചതേയില്ലാ. ഇന്ന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്
Next article162 ദിവസത്തിനു ശേഷം ബാറ്റ് ചെയ്യാന്‍ എത്തി ; സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍