“സെമിയിലോ ഫൈനലിലോ ഇന്ത്യ പരാജയപെട്ടേക്കാം! അങ്ങനെ സംഭവവിച്ചാൽ..” ഗംഭീർ പറയുന്നു..

cwc 2023 shami scaled

2023 ഏകദിന ലോകകപ്പിൽ ഫേവറേറ്റുകളായാണ് ഇന്ത്യ പ്രയാണം ആരംഭിച്ചത്. പ്രതീക്ഷിച്ചതിലും വലിയ പ്രകടനമാണ് ഇതുവരെ ലോകകപ്പിൽ ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളതും. ലീഗ് റൗണ്ടിലെ 8 മത്സരങ്ങൾ അവസാനിക്കുമ്പോൾ എല്ലാ മത്സരങ്ങളിലും ആധികാരികമായ വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ടൂർണമെന്റിലെ വമ്പൻ ടീമുകളായ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയവരോട് ഏകപക്ഷീയമായ വിജയങ്ങൾ തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

ഇതോടുകൂടി ഇന്ത്യ ഈ ലോകകപ്പിൽ കിരീടം ഉയർത്തും എന്ന പ്രതീക്ഷ ഉയർന്നു. ഇത്തവണത്തെ സെമിഫൈനലിലും ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികളായി എത്തുന്നത്. 2015 ലോകകപ്പിലും 2019 ലോകകപ്പിലും ഇന്ത്യ സെമിഫൈനലിലായിരുന്നു പരാജയപ്പെട്ടത്. അതിനാൽ തന്നെ ഇത്തവണ സെമിയിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ മുൻപിലുള്ള ഏറ്റവും വലിയ ദൗത്യം.

പക്ഷേ നോകൗട്ട് മത്സരത്തിൽ ഇന്ത്യ അടിതെറ്റി വീഴുകയാണെങ്കിൽ അതിനെ ഉൾക്കൊള്ളാൻ ഇന്ത്യയുടെ ആരാധകർ തയ്യാറാവണം എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്.

ഇന്ത്യ ഈ മത്സരങ്ങളിൽ പരാജയപ്പെടുകയാണെങ്കിലും ആരാധകർ സംയമനം പാലിക്കണം എന്ന് ഗംഭീർ പറയുന്നു. ഒന്നിന്റെയും അവസാനമല്ല ഒരു ലോകകപ്പേന്നും ഗംഭീർ പറഞ്ഞു. “ഇത്തവണയും ഇന്ത്യയ്ക്ക് ലോകകിരീടം നേടാനായില്ലെങ്കിലും അതുകൊണ്ട് ഒരിക്കലും എല്ലാം അവസാനിക്കില്ല. ജീവിതം ഇനിയും ബാക്കിയുണ്ട്. സൂര്യൻ വീണ്ടും ഉദിക്കുക തന്നെ ചെയ്യും.

ഇന്ത്യൻ ആരാധകർ സംയമന പാലിക്കണം. ഒരു പരാജയത്തിന്റെ പേരിൽ ആരാധകരുടെ വിമർശനങ്ങൾ അതിരു കടന്നു പോകാൻ പാടില്ല. ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ എന്താവും കഥ? സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടാൽ എന്താവും?”- ഗംഭീർ ചോദിക്കുന്നു.

See also  സഞ്ജു മാജിക്. കിടിലൻ ത്രോയിൽ ലിവിങ്സ്റ്റൺ പുറത്ത്. (വീഡിയോ)

“ആരാധകർക്കടക്കം തീർച്ചയായും നിരാശയുണ്ടാവും. എല്ലാവരും ദുഃഖത്തിൽ ആഴും. എന്നാൽ ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂമിലുള്ള 15-20 കളിക്കാരെക്കാൾ നിരാശ മറ്റൊരു ആരാധകനുണ്ടാവില്ല. ഒരു കമന്റെറ്റർക്കോ ഒരു ക്രിക്കറ്റ് എക്സ്പേർട്ടിനോ ഉണ്ടാവില്ല. ഇക്കാര്യമാണ് ആരാധകർ മനസ്സിലാക്കേണ്ടത്.”- ഗൗതം ഗംഭീർ വിശദീകരിക്കുന്നു.

എന്നിരുന്നാലും മനസ്സിൽ അങ്ങേയറ്റം ധൈര്യത്തോടെ പോസിറ്റീവായ രീതിയിൽ മത്സരത്തെ കാണാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് നോക്കൗട്ട് മത്സരങ്ങളിൽ വിജയം സ്വന്തമാക്കാം എന്ന് ഗംഭീർ പറയുന്നു. 2011ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഗംഭീർ ഒരു അത്യുഗ്രൻ ഇന്നിംഗ്സ് കളിച്ചിരുന്നു. ഇത്തരം ഒരു സ്പെഷ്യൽ ഇന്നിങ്സ് ഇന്ത്യൻ ടീമിൽ ആരെങ്കിലും കളിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഗംഭീർ മറുപടി നൽകി.

“2011 ലോകകപ്പ് ഫൈനലിനെ പറ്റി ഞാൻ ഇനിയും സംസാരിക്കുന്നില്ല. അത് അന്ന് സംഭവിച്ച കാര്യമാണ്. അതിനു ശേഷം ഇപ്പോൾ 12 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോൾ ഇന്ത്യയ്ക്ക് കുറവുള്ളതെന്ന് തോന്നുന്നത് ധൈര്യമാണ്. ധൈര്യത്തോടെ കൂടുതൽ നന്നായി കളിക്കാൻ ഇന്ത്യ ശ്രമിക്കണം. 2015, 2019 ലോകകപ്പുകളിൽ നമ്മൾ സെമിയിൽ പരാജയപ്പെട്ടിരുന്നു.

അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ മുന്നേറും എന്നെനിക്കുറപ്പുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളുടെ അവസാന രണ്ട് ഫൈനലും നമുക്ക് നല്ലൊരു പാഠമാണ്. എന്തായാലും ധൈര്യം കാണിച്ചാൽ മാത്രമേ നമുക്ക് നോക്കൗട്ട് മത്സരങ്ങളിൽ വിജയിക്കാനാവൂ.”- ഗംഭീർ പറഞ്ഞു വയ്ക്കുന്നു.

Scroll to Top