സഞ്ജുവിന് കരിയർ എൻഡ് വിധിച്ചോ ? സൂര്യയ്ക്ക് നായകനാവാൻ എന്ത് യോഗ്യത ?

sanju sad ipl 2023

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കുള്ള 16 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. സൂര്യകുമാർ യാദവാണ് പരമ്പരയിൽ ഇന്ത്യൻ സ്ക്വാഡിനെ നയിക്കുന്നത്. തന്റെ കരിയറിൽ ആദ്യമായാണ് സൂര്യകുമാർ ഇന്ത്യൻ ടീമിനെ നയിക്കാൻ തയ്യാറാകുന്നത്. ലോകകപ്പിനിടെ പരിക്കേറ്റ ഹർദിക് പാണ്ട്യയുടെ അഭാവത്തിലാണ് സൂര്യകുമാർ യാദവിന് ഇന്ത്യ ഇത്തരം ഒരു റോൾ നൽകിയത്.

വലിയ അത്ഭുതങ്ങൾ ഒന്നുമില്ലാത്ത രീതിയിലാണ് ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില ഒഴിവാക്കലുകൾ വലിയ രീതിയിൽ ഞെട്ടലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ അവഗണനകൾ നേരിട്ട പ്രധാനപ്പെട്ട 2 താരങ്ങൾ ചാഹലും സഞ്ജു സാംസനുമാണ്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകൾ നേടിയിയിട്ടുള്ള ചാഹലിനെ ഇന്ത്യ എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഒപ്പം 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന സാന്നിധ്യമാവേണ്ട സഞ്ജു സാംസനെയും ഇന്ത്യ പ്രസ്തുത പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു. ഇതിനെതിരെ ആരാധകർ രംഗത്തെത്തുകയും ചെയ്തു.

സഞ്ജു സാംസണ് പകരം മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീമിൽ ഇഷാൻ കിഷൻ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായും ജിതേഷ് രണ്ടാം വിക്കറ്റ് കീപ്പറായും കളിക്കുന്നു. ടീം പ്രഖ്യാപിച്ചതിനുശേഷം സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.

സഞ്ജു സാംസണ് വീണ്ടും നീതി നിഷേധിക്കുകയാണ് എന്ന തരത്തിലാണ് ആരാധകർ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. തന്റെ കരിയർ ആരംഭിച്ചതിന് ശേഷം ഇതുവരെ സഞ്ജുവിന് സ്ഥിരമായി ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. പലപ്പോഴും മികച്ച പ്രകടനങ്ങൾ ടീമിൽ പുറത്തെടുത്താലും സഞ്ജുവിനെ ഇന്ത്യ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെയാണ് ആരാധകർ രംഗത്തെത്തിയത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസന് ഇന്ത്യ നായകസ്ഥാനം നൽകേണ്ടിയിരുന്നു എന്നാണ് ചില ആരാധകർ പറയുന്നത്. സൂര്യകുമാറിനേക്കാൾ നായക സ്ഥാനത്തിന് അർഹൻ സഞ്ജു സാംസനാണ് എന്ന് ആരാധകർ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നു. ലോകകപ്പിലടക്കം സൂര്യ കുമാർ യാദവ് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ബുദ്ധിമുട്ടിയിരുന്നുവെന്നും, ഈ സാഹചര്യത്തിൽ സഞ്ജു സാംസനായിരുന്നു അല്പം മികച്ച ഓപ്ഷനെന്നും മറ്റൊരു ആരാധകൻ പറയുകയുണ്ടായി. എപ്പോഴൊക്കെ തിരുവനന്തപുരത്ത് മത്സരം നടക്കുന്നുണ്ടോ അപ്പോഴൊക്കെ സഞ്ജുവിനെ മത്സരത്തിൽ നിന്നും മാറ്റിനിർത്താൻ ബിസിസിഐ ശ്രദ്ധിക്കുന്നുണ്ട് എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം അനീതികൾ നേരിട്ട താരം സഞ്ജു സാംസനാണ് എന്നും ആരാധകർ പറയുന്നു. സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്നും അമേരിക്ക, നെതർലാൻഡ്, അയർലൻഡ് തുടങ്ങിയ ടീമുകൾക്കായി നായകനായി കളിക്കണമെന്നുമാണ് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്.

അങ്ങനെയെങ്കിൽ 2027 ഏകദിന ലോകകപ്പിലും സഞ്ജു സാംസന് കളിക്കാൻ സാധിക്കുമെന്ന് ആരാധകൻ പറയുന്നു. ഇത്തരത്തിൽ സഞ്ജുവിന് അനുകൂലമായി വലിയൊരു തരംഗം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. സഞ്ജുവിന്റെ അവഗണനക്കെതിരെ വലിയ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ് ആരാധകർ.

Scroll to Top