ഫോമിലുള്ള സഞ്ജുവും ചാഹലും ലോകകപ്പിന് പുറത്ത്. ഫോമിൽ ഇല്ലാത്തവർ ടീമിൽ. പ്രതിഷേധവുമായി ആരാധകർ.

chahal and sanju snub from cwc

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. ഈ സാഹചര്യത്തിൽ വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യ ലോകകപ്പിന് വച്ചിരിക്കുന്നത്. ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാർ യാദവ് എന്നിവരെയാണ് ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി ഉൾപ്പെടുത്തിയിരിക്കുന്നത്.

വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷൻ, കെ എൽ രാഹുൽ എന്നിവരെയും ഓൾറൗണ്ടർമാരായി ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശർദുൽ താക്കൂർ എന്നിവരെയും ഇന്ത്യ സ്ക്വാഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബൂമ്ര, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, കുൽദീപ് എന്നിവരെയാണ് ഇന്ത്യൻ സ്ക്വാഡിലെ പ്രധാന ബോളർമാർ. എന്നാൽ പ്രധാനമായും രണ്ടുപേരെയാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഒരാൾ മലയാളി താരം സഞ്ജു സാംസനും, മറ്റൊരാൾ സ്പിന്നർ ചഹലുമാണ്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് ഇരുവരും പുറത്തെടുത്തിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യ ഇരുവരെയും പുറത്താക്കുന്നത് എന്നത് സാമൂഹ്യ മാധ്യമങ്ങളിലടക്കം അലയടിക്കുന്ന ചോദ്യമാണ്. വലിയ രീതിയിലുള്ള ഒരു പ്രതിഷേധമാണ് ടീം സെലക്ഷന് ശേഷം ബിസിസിഐക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പലരും ‘X’ലൂടെയാണ് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചിരിക്കുന്നത്. ചാഹലും സഞ്ജു സാംസനും ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം അർഹിക്കുന്നു എന്നാണ് ഒരു ആരാധകൻ പറയുന്നത്.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ കൃത്യമായ രീതിയിൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. സഞ്ജുവിന്റെ കാര്യമാലോചിക്കുമ്പോൾ വലിയ നിരാശയാണുള്ളത്. വീണ്ടും അയാളെ ഇന്ത്യ ഒഴിവാക്കുകയുണ്ടായി. സഞ്ജുവിനൊപ്പം രവിചന്ദ്രൻ അശ്വിനെയും ഇന്ത്യ ഒഴിവാക്കുകയുണ്ടായി. അക്ഷർ പട്ടേലിനെ ടീമിലെടുക്കാനാണ് അശ്വിനെ ഇന്ത്യ ഒഴിവാക്കിയത്. ചാഹലിന്റെ കാര്യത്തിലും ഇതാണ് അവസ്ഥ.”-ഒരു X ഉപഭോക്താവ് തന്റെ അക്കൗണ്ടിൽ കുറിച്ചു. “ഈ നിരയിൽ ഒരുപാട് ഫോം ഇല്ലാത്ത കളിക്കാരെ കാണാൻ സാധിക്കും. പക്ഷേ ചാഹൽ, അശ്വിൻ, സഞ്ജു സാംസൺ തുടങ്ങി മികച്ച ഫോമിൽ കഴിഞ്ഞ സമയങ്ങളിൽ കളിച്ച ആരും തന്നെ ടീമിൽ ഉൾപ്പെടുന്നില്ല.”- മറ്റൊരു ഉപഭോക്താവ് പറയുന്നു.

2023 ഏകദിന ലോകകപ്പ് ഒക്ടോബർ 5നാണ് ആരംഭിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ടീമിനെ നേരിടും. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. 2011ൽ ഇന്ത്യയിൽ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ തന്നെയായിരുന്നു ജേതാക്കളായത്. ശേഷം 2015ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയും, 2019ൽ ഇംഗ്ലണ്ട് നടന്ന ലോകകപ്പിൽ ഇംഗ്ലണ്ടും ജേതാക്കളായിരുന്നു. അതിനാൽ തന്നെ 2023ൽ ഇന്ത്യയിൽ നടക്കുമ്പോൾ ഇന്ത്യ തന്നെ ജേതാക്കളാവും എന്നാണ് പ്രതീക്ഷ.

Scroll to Top