ഇന്നലെയായിരുന്നു ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം. മത്സരത്തിൽ ഹൈദരാബാദിനെതിരെ ബാംഗ്ലൂർ 67 റൺസിന് വിജയിച്ചു. ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയുടെ മികച്ച പ്രകടനമാണ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്.
മത്സരത്തിൽ താരം 50 പന്തിൽ എട്ട് ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 73 റൺസാണ് നേടിയത്. ഇപ്പോഴിതാ മത്സരത്തിനിടെ റിട്ടയെഡ് ഹര്‍ട്ട് ആയി മികച്ച ഫോമിൽ നിൽക്കുന്ന കാർത്തികിനെ താൻ ബാറ്റിംഗിന് ഇറക്കിയാലോ എന്ന് ആലോചിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
“കാർത്തിക് ഇതുപോലെ സിക്സറുകൾ അടിച്ചുകൊണ്ടേ ഇരിക്കുകയാണെങ്കിൽ കാർത്തിക്കിനെ നേരത്തെ ഇറക്കി പരമാവധി പന്തുകൾ കളിപ്പിക്കാനാകും എല്ലാവരും ശ്രമിക്കുക.സത്യം പറയാമല്ലോ, ഞാൻ നല്ല ക്ഷീണിതനായിരുന്നു. വല്ല വിധേനയും പുറത്തായി ദിനേഷ് കാർത്തികിനെ ബാറ്റിങ്ങിന് ഇറക്കാൻ ശ്രമിച്ചിരുന്നു. റിട്ടയേഡ് ഔട്ടാകുന്ന കാര്യം പോലും ആലോചിച്ചിരുന്നു.
പക്ഷേ, ആ സമയത്തായിരുന്നു മാക്സ് വെല്ലിന്റെ പുറത്താകൽ. അവിശ്വസനീയമായ ബാറ്റിങ് ഫോമിലാണു കാർത്തിക്, വെല്ലുവിളി നിറഞ്ഞ വിക്കറ്റായിരുന്നു മുംബൈയിലേത്. ബാറ്റിങ്ങിന് ഇറങ്ങിയതിനു പിന്നാലെ അടിച്ചു തകർക്കാൻ എളുപ്പമുള്ള വിക്കറ്റായിരുന്നില്ല അത്. പക്ഷേ, കാർത്തികിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല.മറ്റു ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ചപ്പോഴും കാർത്തിക് അടിച്ചു തകർത്തു.”-ഡൂപ്ലെസി പറഞ്ഞു.