പ്രായം വെറും അക്കം മാത്രം. ഫീല്‍ഡില്‍ ജീവന്‍ കൊടുക്കാന്‍ വരെ ഫാഫ് തയ്യാര്‍

ടി20യിലെ ഓരോ റണ്ണുകളും വിലപ്പെട്ടതാണ്. അതിനാല്‍ തന്നെ കഠിന പരിശ്രമത്തിലൂടെ ഒരോ റണ്ണും തടയാന്‍ ഫീല്‍ഡര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. ബൗണ്ടറിയരികിലെ വിശ്വസ്ത താരമാണ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിസ്.

കരിയറില്‍ പല തവണ അദ്ദേഹത്തിന്‍റെ അവിശ്വസിനീയ ബൗണ്ടറി ലൈന്‍ ക്യാച്ചുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലക്നൗനെതിരായ മത്സരത്തിലും ബൗണ്ടറിലൈനില്‍ മികച്ച പ്രകടനമാണ് 37 കാരനായ താരം നടത്തിയത്.

11ാം ഓവറിലെ ആദ്യ പന്തില്‍ ഹൂഡയുടെ ബുളളറ്റ് ഷോട്ട് ബൗണ്ടറി ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ മികച്ച ഒരു റണ്ണിലൂടെ അസാധ്യ മെയ് വഴക്കത്തോടെ പന്ത് ബൗണ്ടറി ലൈനിനപ്പുറത്തേക്ക് ഫാഫ് തട്ടിയിട്ടു. ഫീല്‍ഡിങ്ങ് ശ്രമത്തിനിടെ ഫാഫ് പരസ്യ ബോര്‍ഡില്‍ ഇടിച്ച് വീണിരുന്നു.

ആദ്യം ഗുരുതരം എന്ന് തോന്നിച്ചെങ്കിലും പിന്നീട് ഫാഫ് ഫീല്‍ഡിങ്ങിനെത്തി. മത്സരത്തിനിടെ ചിക്തസയും തേടി. പ്രായം വെറും അക്കം എന്ന് തോന്നിച്ച ഫാഫ് രക്ഷപ്പെടുത്തിയത് 2 റണ്‍സാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനായി 96 റണ്‍സും ഫാഫ് നേടി.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, സുയാഷ് പ്രഭുദേശായി, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹാസിൽവുഡ്, മുഹമ്മദ് സിറാജ്

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, അവേഷ് ഖാൻ, രവി ബിഷ്‌ണോയ്

Previous articleപറന്ന് പിടിച്ച് ജേസണ്‍ ഹോൾഡർ : ഷോക്കായി മാക്സ്വെൽ.
Next articleDK പറ്റിച്ചു. റിവ്യൂനു മുന്‍പേ ആഘോഷം തുടങ്ങി. ഒടുവില്‍ വിധി എത്തിയപ്പോള്‍ നോട്ട് ഔട്ട്