ആ 3 ടീമുകൾ ലോകകപ്പ് നേടാന്‍ സാധ്യത. പ്രവചനവുമായി ഡുപ്ലെസിസ്.

ezgif 2 faaca7ac2c

2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ വലിയ പ്രതീക്ഷയാണ് ടീമുകളൊക്കെയും വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ 2023 ഏകദിന ലോകകപ്പിലെ തന്റെ ഫേവറേറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുൻനായകൻ ഫാഫ് ഡുപ്ലെസിസ്. ഇത്തവണത്തെ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള മൂന്ന് ടീമുകളെ പറ്റിയാണ് ഡുപ്ലസിസ് പറയുന്നത്. ഡുപ്ലെസിസിന്റെ പ്രവചനത്തിലെ പ്രധാനപ്പെട്ട കാര്യം നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ഫേവറേറ്റുകളുടെ ലിസ്റ്റിൽ വരുന്നില്ല എന്നതാണ്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ട് ജേതാക്കളാവില്ല എന്ന് ഡുപ്ലെസിസ് വിശ്വസിക്കുന്നു.

കിരീടമുയർത്താൻ സാധ്യതയുള്ള മൂന്ന് ടീമുകളെയാണ് ഡുപ്ലെസിസ് മുൻപിലേക്ക് വയ്ക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ തന്നെ ആതിഥേയരായ ഇന്ത്യയ്ക്ക് വലിയ സാധ്യതയുണ്ട് എന്ന് ഡുപ്ലസിസ് പറയുന്നു. ഒപ്പം 5 തവണ ഐസിസിയുടെ ഏകദിന ലോകകപ്പ് നേടിയിട്ടുള്ള ഓസ്ട്രേലിയൻ ടീം തന്റെ ഫേവറേറ്റ്സ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എന്ന് ഡുപ്ലെസിസ് ചൂണ്ടിക്കാട്ടുന്നു. ഇവർക്കൊപ്പം തന്റെ സ്വന്തം ടീമായ ദക്ഷിണാഫ്രിക്കയും 2023 ഏകദിന ലോകകപ്പിൽ കിരീടം ചൂടാൻ സാധ്യതയുള്ള ടീമാണ് എന്നാണ് ഡുപ്ലെസിസ് വിശ്വസിക്കുന്നത്. 2019 ലെ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ആ പോരായ്മകൾ ദക്ഷിണാഫ്രിക്ക ഇല്ലാതാക്കും എന്ന് ഡുപ്ലെസിസ് വിശ്വസിക്കുന്നു.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“വളരെ മികച്ച ടീമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നിരുന്നാലും ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്ത്യ പോലൊരു വലിയ ടീമിനെ മറികടക്കുക എന്നത് മറ്റു ടീമുകൾക്ക് ഭീഷണിയുണ്ടാക്കും. അതുപോലെ തന്നെയാണ് ഓസ്ട്രേലിയ. ഐസിസി ടൂർണമെന്റ്കളിൽ ഒരുപാട് മികച്ച റെക്കോർഡുകളുള്ള ടീമാണ് ഓസ്ട്രേലിയ. അതിനാൽ തന്നെ ഓസ്ട്രേലിയൻ ടീമിനെയും നമുക്ക് തള്ളിക്കളയാൻ സാധിക്കില്ല.”- ഡുപ്ലെസിസ് പറയുന്നു.

“എന്നിരുന്നാലും ലോകകപ്പിൽ വിജയം കണ്ടെത്താൻ ദക്ഷിണാഫ്രിക്ക ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പിന് മുൻപുള്ള മത്സരങ്ങളിൽ കാഴ്ചവച്ച അതേ പ്രകടനം തന്നെ ദക്ഷിണാഫ്രിക്ക ലോകകപ്പിലും തുടരാൻ ശ്രമിക്കണം. പലപ്പോഴും ലോകകപ്പിന്റെ പടിവാതിൽ വരെ മികച്ച പ്രകടനങ്ങൾ നടത്തിയ ശേഷം, ലോകകപ്പിൽ മോശം പ്രകടനങ്ങൾ ആവർത്തിക്കുന്ന പാരമ്പര്യമാണ് ദക്ഷിണാഫ്രിക്കുള്ളത്.

ഇതിൽ മാറ്റം വരണം. ഒരുപക്ഷേ ആഗ്രഹം ഒരുപാടുള്ളത് കൊണ്ടാവാം ഇത്തരത്തിൽ പ്രകടനം മോശമാകുന്നത്. കളിക്കാർക്കൊക്കെയും അതിയായ ആഗ്രഹം വന്നെത്തുന്നതോടുകൂടി തങ്ങളുടെ സ്ഥിരമായി ശൈലിയിൽ നിന്നും മാറി പുതിയ പരീക്ഷണങ്ങൾ നടത്താൻ ശ്രമിക്കുന്നു.”- ഡുപ്ലെസിസ് കൂട്ടിച്ചേർത്തു.

Scroll to Top