വീണ്ടും പന്തിൽ കൃത്രിമം കാട്ടി ഓസ്ട്രേലിയൻ പേസർമാർ. തെളിവുകളുമായി മുൻ താരം രംഗത്ത്.

ezgif 4 cbb177164c

ഓസ്ട്രേലിയക്കെതിരെ വീണ്ടും പന്ത് ചുരണ്ടൽ ആരോപണവുമായി മുൻ ക്രിക്കറ്റ് താരം. ഇന്ത്യയ്ക്കെതിരായ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസ് പേസർമാർ പന്ത് ചുരുണ്ടൽ നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലിയാണ്. ഇന്ത്യയുടെ മുൻനിര ബാറ്റർമാരായ പൂജാരയും കോഹ്ലിയും പുറത്തായത് ഓസ്ട്രേലിയൻ ബോളർമാർ പന്തിൽ ഇത്തരത്തിൽ കൃത്രിമം കാട്ടിയത് കൊണ്ടാണ് എന്നാണ് ബാസിത് അലിയുടെ ആരോപണം. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ 13 മുതൽ 18 വരെയുള്ള ഓവറുകളിലാണ് ഇത്തരത്തിൽ ഓസ്ട്രേലിയ കൃത്രിമം കാട്ടിയത് എന്നും അലി പറയുകയുണ്ടായി. ഇതിനുള്ള തെളിവുകൾ ലഭ്യമാണെന്നും അലി കൂട്ടിച്ചേർക്കുന്നു.

മുൻപ് ഇന്ത്യൻ ഇന്നിംഗ്സിന്റെ പതിനെട്ടാം ഓവറിൽ കോഹ്ലി പുറത്തായതിനുശേഷം പന്തിന്റെ രൂപത്തിൽ വ്യത്യാസം കണ്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പന്ത് എടുക്കാൻ അമ്പയർ കേറ്റിൽബ്രോ നിർദ്ദേശവും നൽകുകയുണ്ടായി. ഇതിനിടെ നടന്ന രംഗങ്ങളാണ് അലിയുടെ ഉള്ളിൽ സംശയങ്ങൾ ഉണ്ടാക്കിയത്. 13 മുതൽ 18 വരെയുള്ള ഓവറുകളിൽ ഇത്തരത്തിൽ ഓസ്ട്രേലിയ കൃത്രിമം കാട്ടിയതോടെ ഇന്ത്യ 31ന് 2 എന്ന നിലയിൽ നിന്ന് 71ന് 4 എന്ന നിലയിലേക്ക് വീണു എന്നാണ് ബാസിത് അലി വീഡിയോയിൽ പറയുന്നത്. വിരാട് കോഹ്ലി പുറത്തായ ശേഷമുള്ള പന്തിന്റെ അവസ്ഥയെപ്പറ്റിയും ബാസിത് അലി തന്റെ വീഡിയോയിൽ കൂട്ടിച്ചേർക്കുകയുണ്ടായി.

Read Also -  2025 ഐപിഎല്ലിൽ ഗുജറാത്തിന്റെ കോച്ചായി യുവരാജ് സിംഗ് എത്തുന്നു. മാറ്റങ്ങൾക്കൊരുങ്ങി ഐപിഎൽ.
KOHLI VS STARC

“ടെസ്റ്റ് മത്സരങ്ങളിൽ 15 മുതൽ 20 വരെയുള്ള ഓവറുകൾക്കുള്ളിൽ പന്ത് റിവേഴ്സ് സ്വിങ് ചെയ്യുന്നത് സാധാരണയായി കാണാറില്ല. ഒരുപക്ഷേ കുക്കാബുറ പന്തുകൾ റിവേഴ്സ് സ്വിങ് ചെയ്തേക്കാം. എന്നാൽ ഡ്യൂക്ക് ബോളുകൾ അങ്ങനെ ചെയ്യാറില്ല. സാധാരണയായി ഡ്യൂക്ക് ബോളുകൾ 40 ഓവറെങ്കിലും കഴിഞ്ഞ ശേഷമാണ് റിവേഴ്സ് സ്വിങ് ചെയ്യുന്നത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിക്ക് റിവേഴ്സ് സ്വിങ് ലഭിച്ചത് 54ആമത്തെ ഓവറിലായിരുന്നു.”- ബാസിത് അലി പറഞ്ഞു.

“എന്നാൽ ഓസ്ട്രേലിയയുടെ പേസ് ബോളർമാർക്ക് തുടക്കം മുതലേ റിവേഴ്സ് സിംഗ് ലഭിച്ചു. അമ്പയർമാർ ഇത് കണ്ടില്ല എന്ന് നടിക്കുകയായിരുന്നു. ഇതുപോലും കാണാൻ സാധിക്കാത്ത അമ്പയർമാർ കണ്ണുപൊട്ടന്മാരാണോ? ഇത്ര ലളിതമായ കാര്യങ്ങൾ പോലും അമ്പയർമാർക്ക് കാണാൻ സാധിക്കാത്തത് അപലപനീയം തന്നെയാണ്. ബിസിസിഐ പോലെ ഒരു ശക്തമായ ബോർഡിന് ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാത്തതും എടുത്തു പറയേണ്ടതാണ്.”- ബാസിത് അലി പറഞ്ഞു. ഈ ആരോപണത്തിന് തെളിവായി ബാസിത് അലി നിരത്തുന്നത് 13 മുതൽ 18 വരെയുള്ള ഓവർകളുടെ വീഡിയോയാണ്. വിരാട് കോഹ്ലി പുറത്താവുന്ന സമയത്ത് പന്തിന്റെ തിളക്കമുള്ള ഭാഗം പുറത്തേക്കായിരുന്നുവെന്നും ആ പന്ത് നേരെ എതിർ ദിശയിലേക്ക് സ്വിങ് ചെയ്തിരുന്നുവെന്നും അലി പറയുകയുണ്ടായി.

Scroll to Top