വിജയത്തിൽ അതിയായ സന്തോഷം. ഇനിയും ഞങ്ങൾ പരീക്ഷണങ്ങൾ തുടരും. രോഹിത് ശർമ പറയുന്നു.

indian young players

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തകർപ്പൻ വിജയം തന്നെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 6 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ ശക്തമായ വിജയം. 40 പന്തുകളിൽ 60 റൺസ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്.

14 മാസങ്ങൾക്ക് ശേഷം ട്വന്റി20 ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് മത്സരത്തിൽ പൂജ്യനായി പുറത്താകേണ്ടിവന്നു. എന്നാൽ മത്സരത്തിലെ വിജയം തനിക്ക് ഒരുപാട് ആഹ്ലാദം നൽകുന്നുണ്ട് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. സഹതാരങ്ങളുടെ പ്രകടനത്തിൽ താൻ അങ്ങേയറ്റം സന്തോഷവാനാണ് എന്നാണ് രോഹിത് ശർമ പറഞ്ഞത്.

മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പോസിറ്റീവുകൾ ചൂണ്ടിക്കാട്ടിയാണ് രോഹിത് സംസാരിച്ചത്. “മൊഹാലിയിലെ തണുപ്പ് അതികഠിനം തന്നെയാണ്. ഇപ്പോൾ ഞങ്ങൾ ഓക്കെയാണ്. ഫീൽഡിങ് സമയത്ത് ബോൾ എന്റെ വിരലിൽ തട്ടിയപ്പോൾ നന്നായി വേദനിച്ചിരുന്നു. ശേഷം അത് ഇല്ലാതായി. ഒരുപാട് പോസിറ്റീവുകൾ മത്സരത്തിൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ബോളിങ്ങിൽ.”

“ബോളർമാർക്ക് അനുകൂലമായ ഒരു സാഹചര്യമായിരുന്നില്ല ഇവിടെ ഉണ്ടായിരുന്നത്. പക്ഷേ ഞങ്ങളുടെ സ്പിന്നർമാർ വളരെ നന്നായി ബോൾ ചെയ്തു. പേസ് ബോളർമാരും കൃത്യത പുലർത്തുകയുണ്ടായി. മത്സരത്തിൽ എന്റെ റണ്ണൗട്ട് നിർണായകമായിരുന്നു. ഇത്തരം കാര്യങ്ങൾ സംഭവിക്കാം. ഇങ്ങനെ സംഭവിക്കുമ്പോൾ ചില സമയത്ത് ദേഷ്യം തോന്നാറുണ്ട്. എന്നിരുന്നാലും എല്ലാ കാര്യങ്ങളും നമ്മുടേതായ വഴിയിൽ നടക്കില്ല.”- രോഹിത് പറയുന്നു.

Read Also -  ഷഫാലിയുടെ 'സേവാഗ് സ്റ്റൈൽ' വെടിക്കെട്ട് 🔥🔥 ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ ഏഷ്യകപ്പ്‌ സെമിയിൽ.
mukesh kumar

“മത്സരത്തിൽ വിജയിക്കുക എന്നത് മാത്രമാണ് പ്രധാനപ്പെട്ട കാര്യം. ഗിൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തണം എന്ന് എനിക്ക് ഉണ്ടായിരുന്നു. എന്നാൽ നല്ല ഒരു ഇന്നിംഗ്സ് കളിച്ച ശേഷം ഗിൽ പുറത്തായി. ഒരുപാട് പോസിറ്റീവുകൾ ചൂണ്ടിക്കാട്ടാനുണ്ട്. ശിവം ദുബയും ജിതേഷ് ശർമയും തിലകവർമയും റിങ്കു സിങ്ങും മികച്ച ഫോമിൽ തന്നെ മത്സരത്തിൽ കളിച്ചു.”

“വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനാണ് ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. മത്സരത്തിന്റെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഞങ്ങളുടെ ബോളർമാർക്ക് ബോൾ നൽകാൻ ശ്രമിക്കുന്നുണ്ട്. ഇന്ന് വാഷിംഗ്ടൺ സുന്ദറിനെ പത്തൊമ്പതാം ഓവറിൽ ബോൾ ചെയ്യിച്ചിരുന്നു.” – രോഹിത് കൂട്ടിച്ചേർക്കുന്നു.

“ഇത്തരത്തിൽ പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ ഞങ്ങളുടെ താരങ്ങൾക്ക് ഞങ്ങൾ തന്നെ വെല്ലുവിളി ഉണ്ടാക്കി മുന്നോട്ട് വരികയാണ്. ഇത്തരം കാര്യങ്ങൾ ശ്രമിക്കുന്നത് ഇനിയും തുടരും. എന്നിരുന്നാലും ഇത്തരം പരീക്ഷണങ്ങൾ തുടരുമ്പോഴും മത്സരം വിജയിക്കുക എന്നത് ഞങ്ങളുടെ മനസ്സിലുണ്ട്. മത്സരത്തിൽ മികച്ച പ്രകടനങ്ങളുമായി ഞങ്ങൾ മുൻപിലെത്തും എന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. എന്തായാലും ഇന്നത്തെ ദിവസം ഞങ്ങൾക്ക് വളരെ മികച്ചതായിരുന്നു.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.

Scroll to Top