എല്ലാവരും ഭയം മാറ്റിനിർത്തി ആസ്വദിച്ചു കളിച്ചു. പരമ്പരയിൽ ഇന്ത്യൻ താരങ്ങൾ കസറിയെന്ന് സൂര്യകുമാർ.

axar patel

ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ ഒരു ആവേശ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 160 എന്ന ട്രിക്കി സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മത്സരത്തിന്റെ പല സമയത്തും ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന ഓവറിൽ 10 റൺസായിരുന്നു ഓസ്ട്രേലിയക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.

പക്ഷേ ഇന്ത്യയുടെ പേസർ അർഷദീപ് സിംഗ് അവസാന ഓവറിൽ തന്നെ പക്വത പുറത്തെടുത്തതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ അവിശ്വസനീയ വിജയം ലഭിച്ചു. മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പറ്റി നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ നേടിയ 160 റൺസ് വളരെ വിലപ്പെട്ടതായിരുന്നു എന്ന് സൂര്യകുമാർ യാദവ് പറയുന്നു. ഇത്തരം ഒരു പിച്ചിൽ 160 റൺസ് ഭേദപ്പെട്ട സ്കോർ തന്നെയായിരുന്നു എന്നാണ് സൂര്യകുമാർ പറയുന്നത്. “ഞങ്ങളെ സംബന്ധിച്ച് ഇത് വളരെ മികച്ച ഒരു പരമ്പരയായിരുന്നു. ടീമിൽ ഉണ്ടായിരുന്ന മുഴുവൻ പേരും തങ്ങളുടെ കഴിവുകൾ വളരെ മികച്ച രീതിയിൽ പ്രകടിപ്പിച്ചു. പരമ്പരയിലുടനീളം ഞങ്ങൾ ഭയപ്പാടില്ലാതെയും ആസ്വദിച്ചും കളിക്കാനാണ് ശ്രമിച്ചത്. അക്കാര്യത്തിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. വാഷിംഗ്ടൺ സുന്ദർ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഇതിലും മികച്ച പ്രകടനം ഞങ്ങൾക്ക് ഇന്ന് കാഴ്ചവയ്ക്കാൻ സാധിക്കുമായിരുന്നു. 160-175 എന്നത് ഇവിടെ ഒരു ട്രിക്കായ സ്കോറായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ ആദ്യ 10 ഓവറുകൾ അവസാനിച്ചശേഷം ഞാൻ ടീം അംഗങ്ങളോട് മത്സരം വിജയിക്കാൻ സാധിക്കും എന്ന് പറഞ്ഞിരുന്നു.”- സൂര്യകുമാർ പറയുന്നു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

അതേസമയം മത്സരത്തിൽ മികച്ച രീതിയിൽ തങ്ങൾക്ക് ബോൾ ചെയ്യാൻ സാധിച്ചുവെന്നും ബാറ്റിംഗിലാണ് പരാജയമറിഞ്ഞത് എന്നുമാണ് ഓസ്ട്രേലിയൻ നായകൻ മാത്യു വെയ്ഡ് പറഞ്ഞത്. “ഞങ്ങൾ മത്സരത്തിൽ വളരെ നന്നായി ബോൾ ചെയ്തു എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ബാറ്റിംഗിൽ അവസാന 5-6 ഓവറുകളിൽ ഞങ്ങൾക്ക് നിരാശയുണ്ടായി. സ്പിന്നർമാർക്ക് എതിരെ അല്പം മുൻപ് ക്രീസിലെത്തണമെന്ന് എനിക്കുണ്ടായിരുന്നു. ഇന്നത്തെ പോലത്തെ സാഹചര്യത്തിൽ ടീമിനെ വിജയത്തിൽ എത്തിക്കുക എന്നതാണ് എന്റെ ജോലി. ഞങ്ങൾ നന്നായി കളിക്കാൻ ശ്രമിച്ചു. മക്ഡർമൗത്ത് വളരെ നന്നായി ബാറ്റ് ചെയ്തു. ഇതിലും കഠിനമായ സാഹചര്യങ്ങൾ ഇനി ലഭിക്കില്ല.”- മാത്യു വെയ്ഡ് പറയുന്നു.

പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സ്പിന്നർ ബിഷണോയായിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുൻപ് തനിക്ക് ലഭിച്ച ഒരു വലിയ അവസരമായിരുന്നു ഇത് എന്ന് ബിഷണോയി പറയുകയുണ്ടായി. “പരമ്പരയിലെ ആദ്യ മത്സരത്തിൽ ഞാൻ ബോൾ ചെയ്തിരുന്നില്ല. ഞാനെന്റെ പ്ലാനുകൾ പ്രാവർത്തികമാക്കാനാണ് പരമ്പരയിൽ ശ്രമിച്ചത്. എന്റെ പ്ലാനുകൾ വളരെ ലളിതമായിരുന്നു. സ്റ്റമ്പ് ടു സ്റ്റമ്പ് പന്തറിയുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ദക്ഷിണാഫ്രിക്കക്കെതിരായ പാരമ്പരയിലും ഞാൻ ഇത്തരം വ്യത്യസ്തമായ പ്ലാനുകൾ ഉപയോഗിക്കും. അവിടെയുള്ളത് വ്യത്യസ്തമായ വിക്കറ്റുകളും വ്യത്യസ്തമായ വെല്ലുവിളിയുമാണ്. അതിനോട് പരുവപ്പെടേണ്ടതുണ്ട്.”- ബിഷണോയി പറഞ്ഞു.

Scroll to Top