കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നില്ലാ. സമയം കടന്നു പോകുന്നു. സഞ്ചുവിനെ വിമര്‍ശിച്ച് പാര്‍ഥിവ് പട്ടേല്‍.

588a3 16913756485413 1920

വിന്‍ഡീസിനെതിരെയുള്ള പരമ്പരയിലെ സഞ്ചുവിന്‍റെ മോശം ബാറ്റിംഗിനെ പറ്റി സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. രണ്ടാം ടി20 യില്‍ 2 വിക്കറ്റിന് ഇന്ത്യ തോല്‍വി നേരിടുമ്പോള്‍ 7 റണ്‍സ് മാത്രമാണ് മലയാളി താരം സഞ്ചു സാംസണ്‍ സ്കോര്‍ ചെയ്തത്. ലോകകപ്പ് സ്ക്വാഡിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരം നടക്കുമ്പോള്‍, കിട്ടിയ അവസരം മുതലാക്കാനായി സഞ്ചുവിന് സാധിച്ചട്ടില്ലാ.

അവസരങ്ങള്‍ മുതലാക്കാനായില്ലെങ്കില്‍ സഞ്ചുവിന്‍റെ സമയം കടന്നു പോകുമെന്ന് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

“ഇന്ത്യ തോൽക്കുമ്പോഴെല്ലാം, നമ്മള്‍ നെഗറ്റീവ് പോയിന്റുകൾ നോക്കുന്നു. വൈറ്റ്-ബോൾ പരമ്പരയിൽ ഉടനീളം, ബാറ്റർമാർ ദീർഘനേരം ബാറ്റ് ചെയ്യേണ്ടതിന്റെ കാര്യം നമ്മള്‍ സംസാരിക്കുന്നുണ്ട്. അത് പരമ്പരയില്‍ ഉടനീളം കണ്ടു. ”

” ഓരോ തവണയും സഞ്ചു സാംസണ്‍ സ്ക്വാഡില്‍ ഇല്ലാത്തതുകൊണ്ട് നമ്മള്‍ സംസാരിക്കും. പക്ഷേ അവൻ ഇതുവരെ ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിട്ടില്ല. അവന്‍റെ സമയം കടന്നു പോവുകയാണ്. ” പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

സഞ്ചുവിന് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നില്ല എന്നും മുന്‍ താരം വിമര്‍ശിച്ചു. രാജ്യന്തര ടി20 കരിയറില്‍ 18 ഇന്നിംഗ്‌സുകളിൽ നിന്ന് 131.15 സ്‌ട്രൈക്ക് റേറ്റിൽ 18.82 ശരാശരിയിൽ 320 റൺസാണ് സഞ്ചുവിന്‍റെ സമ്പാദ്യം.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
Scroll to Top