ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ വളരെ ട്രിക്കിയായ ഒരു സാഹചര്യത്തിലാണ് ഇന്ത്യ നിൽക്കുന്നത്. നിലവിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് നേടിയിട്ടുള്ളത്. അതായത് രണ്ടാം ഇന്നിങ്സിൽ 145 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. മാത്രമല്ല ഇന്ത്യയുടെ സൂപ്പർ പേസറായ ബുമ്രയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റതും വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അതുകൊണ്ട് കൂടുതൽ റൺസ് സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യൻ ടീമിന് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിക്കു എന്നതാണ് മുൻ താരങ്ങളുടെ അടക്കം അഭിപ്രായം. എന്നാൽ ബുമ്രയുടെ അഭാവം ഉണ്ടായാലും തങ്ങൾക്ക് മത്സരത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയരിക്കുകയാണ് ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണ.
മത്സരത്തിൽ പിച്ചിൽ ഉണ്ടാകുന്ന അസ്ഥിരതമായ ബൗൺസ് തങ്ങൾക്ക് സഹായകരമായി മാറുമെന്നാണ് പ്രസീദ് കൃഷ്ണ പറഞ്ഞത്. “പീച്ചിന്റെ ചില സ്പോട്ടുകളിലെ പെരുമാറ്റം വളരെ ബുദ്ധിമുട്ടേറിയതാണ്. ചിലപ്പോൾ വളരെ താഴ്ന്ന രീതിയിലാണ് ബാറ്ററെ മറികടന്ന് പന്ത് മുൻപിലേക്ക് പോകുന്നത്. അതുകൊണ്ടു തന്നെ മത്സരത്തിന്റെ മൂന്നാം ദിവസം എഡ്ജുകളും മറ്റും ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പല സമയത്തും ബാറ്റിനെ മറികടന്ന് പോവാനും പന്തിന് സാധിക്കും.”- പ്രസീദ് കൃഷ്ണ പറയുകയുണ്ടായി.
“മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എത്ര റൺസ് സ്വന്തമാക്കണം എന്ന കാര്യത്തിൽ കൃത്യമായ ഒരു കണക്ക് ഞങ്ങൾക്കില്ല. അങ്ങനെയൊരു ലക്ഷ്യം ഞങ്ങൾ മനസ്സിൽ വെച്ചിട്ടില്ല. എന്നിരുന്നാലും സ്വന്തമാക്കാൻ സാധിക്കുന്ന അത്രയും സ്വന്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്തായാലും അവസാന ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ എറിഞ്ഞിടാൻ ഞങ്ങൾ തയ്യാറാവുകയാണ്.”- പ്രസീദ് കൂട്ടിച്ചേർത്തു. മത്സരത്തിൽ രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനിൽ മികച്ച ബോളിംഗ് പ്രകടനം ആയിരുന്നില്ല പ്രസീദ് കാഴ്ചവച്ചത്. എന്നാൽ കൃത്യമായ സമയത്ത് താരം തിരിച്ചുവരികയും സ്മിത്തിന്റെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തിൽ പിച്ച് തന്നെയും സഹായിച്ചിട്ടുണ്ട് എന്ന് പ്രസീദ് കൃഷ്ണ പറയുകയുണ്ടായി. മാത്രമല്ല ഓസ്ട്രേലിയയിൽ മുൻപ് കളിച്ചിട്ടുള്ള പരിചയസമ്പന്നതയും തനിക്ക് ഗുണം ചെയ്തു എന്നാണ് പ്രസിദ് കൂട്ടിച്ചേർത്തത്. “ഓസ്ട്രേലിയയിൽ ബോൾ ചെയ്യുമ്പോൾ എനിക്ക് പലപ്പോഴും മികച്ച ആത്മവിശ്വാസം ലഭിക്കാറുണ്ട്. കാരണം ഇവിടെ ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു കഴിഞ്ഞു. മാത്രമല്ല മുൻപ് ദുലീപ് ട്രോഫി മത്സരത്തിൽ കളിച്ചപ്പോഴും നല്ല താളത്തിൽ തന്നെ പന്തറിയാൻ എനിക്ക് കഴിഞ്ഞിരുന്നു. ആദ്യമായി ബോൾ കയ്യിൽ കിട്ടിയ സമയത്ത് ഞാൻ അല്പം ഭയപ്പെട്ടിരുന്നു. ആദ്യ ഓവറിന് ശേഷം ഞാൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല. പക്ഷേ അവസാന ഭാഗങ്ങളിൽ എനിക്ക് തിരിച്ചു വരാൻ സാധിച്ചു.”- പ്രസീദ് പറഞ്ഞുവെക്കുന്നു.