ബാറ്റിംഗിന് നന്നായി സഹായിക്കുന്ന ബൗൺസും പേസും കുറഞ്ഞ ഇന്ത്യൻ പിച്ചുകളിൽ പേസ് ബൗളർമാർക്ക് കാര്യമായ പിന്തുണ കിട്ടാറില്ല. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാംഗ്ലൂർ താരവും ഇംഗ്ലീഷ് ഓൾറൗണ്ടറുമായ ഡേവിഡ് വില്ലി. പവർ പ്ലേയിൽ ഓവർ എറിയുന്നതിനേക്കാൾ എളുപ്പം ടീമിലെ സഹതാരങ്ങൾക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണെന്നാണ് താരം പറഞ്ഞത്.
താരത്തിൻറെ വാക്കുകളിലൂടെ..
“ഇന്ത്യയിൽ പവർപ്ലേ ഓവറുകൾ ബോൾ ചെയ്യുന്നതിലും എളുപ്പം ടീമിലെ മറ്റു കളിക്കാർക്ക് എല്ലാം കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണ്. ടീമിലെ ഒത്തിണക്കം നിലനിർത്താനുള്ള ചുമതലയാണ് എനിക്ക് നൽകിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ ഇത് പ്രതിഫലിക്കും എന്ന് കരുതാം.”
രാജസ്ഥാൻ റോയൽസ് ഓപ്പണർ ബട്ട്ലറെ കുറിച്ചും വില്ലി പ്രതികരിച്ചു. “മുംബൈക്കെതിരെ നേടിയ സെഞ്ചുറിയുടെ ആത്മവിശ്വാസത്തിൽ ആകും ബട്ട്ലർ ഇറങ്ങുക. മികച്ച താരമാണ് ബട്ട്ലർ. ലോകത്തിൻറെ പല ഭാഗങ്ങളിലും അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. മത്സരത്തിലെ തുടക്കത്തിൽ തന്നെ എനിക്ക് ബട്ട്ലറെ പുറത്താക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.”- വില്ലി പറഞ്ഞു.
ഇത്തവണ മെഗാ ലേലത്തില്‍ 2 കോടി രൂപക്കാണ് വില്ലി ബാംഗ്ലൂരില്‍ എത്തിയത്. 5 ഇന്നിംഗ്സില്‍ നിന്നായി 2 വിക്കറ്റ് മാത്രമാണ് താരത്തിനു വീഴ്ത്താന്‍ സാധിച്ചട്ടുള്ളത്. 18 റണ്‍സും നേടി. ഇതിനു മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലായിരുന്നു താരം കളിച്ചത്.