സൗത്താഫ്രിക്കന്‍ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 118 റണ്‍സിന്‍റെ വിജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തി. മഴ കാരണം 29 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ സൗത്താഫ്രിക്ക 20.4 ഓവറില്‍ 83 റണ്‍സില്‍ എല്ലാവരും പുറത്തായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 28.1 ഓവറില്‍ 201 റണ്‍സില്‍ എല്ലാവരും പുറത്തായി.
വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കക്ക് ദയനീയ തുടക്കമാണ് ലഭിച്ചത്. 12 പന്തുകളുടെ ഇടവേളയില്‍ 4 വിക്കറ്റ് സൗത്താഫ്രിക്കക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത് വെറും 6 റണ്‍സ്. മലാന്‍ (0) വാന്‍ ഡര്‍ ദസന്‍ (0) എന്നിവരെ ടോപ്ലെ പുറത്താക്കിയപ്പോള്‍ ഡീക്കോക്കിനെ വില്ലി പുറത്താക്കി. ഏയ്ഡന്‍ മാര്‍ക്രം (0) റണ്ണൗട്ടായതോടെ 4 ഓവറില്‍ 4 വിക്കറ്റാണ് സൗത്താഫ്രിക്കയുടെ വീണത്.
ക്ലാസന്‍ (33) മില്ലര്‍ (12) പ്രിട്ടോറിയൂസ് (17) എന്നിവര്‍ ചെറിയ പോരാട്ടം നടത്തിയെങ്കിലും സ്പിന്നര്‍മാര്‍ എത്തിയതോടെ ഇവരും വീണും. മൊയിന്‍ അലി 2 ഉം ആദില്‍ റഷീദ് 3 ഉം വിക്കറ്റ് വീഴ്ത്തി. സാം കറനാണ് ശേഷിച്ച ഒരു വിക്കറ്റ് ലഭിച്ചത്. ലോവര്‍ ഓഡറില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാനതോടെ 83 റണ്‍സില്‍ സൗത്താഫ്രിക്ക പുറത്തായി. ഏകദിനത്തില്‍ സൗത്താഫ്രിക്കയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്.
ആദ്യം ബാറ്റ് ചെയ് ഇംഗ്ലണ്ട് 72 ന് 5 എന്ന നിലയില്‍ നിന്നുമാണ് 200 ലെത്തിയത്. ലിയാം ലിവിങ്ങ്സ്റ്റണ്‍ (26 പന്തില്‍ 38) സാം കറന്‍ (18 പന്തില്‍ 35) വില്ലി (21) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ടോപ്പ് ഓഡറിനെ പ്രിട്ടൂറിയോസ് വീഴ്ത്തിയതിനു ശേഷമായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം.
സൗത്താഫ്രിക്കക്കായി പ്രട്ടോറിയൂസ് 4 വിക്കറ്റ് വീഴ്ത്തി. നോര്‍ക്കിയ, ഷംസി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, കേശവ് മഹാരാജ് 1 വിക്കറ്റാണ് വീഴ്ത്തിയത്.