ഹിമാലയന്‍ ലീഡ് വഴങ്ങി സൗത്താഫ്രിക്ക. ഇംഗ്ലണ്ട് ശക്തമായ നിലയില്‍

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ സൗത്താഫ്രിക്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 എന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച സൗത്താഫ്രിക്ക ഇപ്പോള്‍ 241 റണ്‍സിനു പുറകിലാണ്. ന്യൂബോള്‍ അതിജീവിച്ച ഡീന്‍ എല്‍ഗാറും (11) സരേല്‍ എര്‍വിയുമാണ് (12) ക്രീസില്‍. Score : ENG 415/9 d RSA 151 & 23/0 (9)

നേരത്തെ രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനു പെട്ടെന്ന് തന്നെ വിക്കറ്റ് നഷ്ടമായി. തലേ ദിവസം ക്രീസില്‍ നിന്ന ബെയര്‍സ്റ്റോയും (49) ക്രൗളിയും (38) പോയതോടെ 147 ന് 5 എന്ന നിലയിലായി. അവിടെ നിന്നാണ് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്ക്സും വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സും ഒരുമിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 173 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

344792

163 പന്തില്‍ 6 ഫോറും 3 സിക്സും സഹിതം 103 റണ്‍സാണ് ബെന്‍ സ്റ്റോക്ക്സ് നേടിയത്. ക്യാപ്റ്റന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ബെന്‍ ഫോക്സ് ഇംഗ്ലണ്ടിനെ 400 കടത്തി. 217 പന്തില്‍ 9 ഫോര്‍ സഹിതം 113 റണ്‍സാണ് ബെന്‍ ഫോക്സ് നേടിയത്.

ben foakes

സ്റ്റുവര്‍ട്ട് ബ്രോഡ് (21) റോബിന്‍സണ്‍ (17) ജാക്ക് ലീച്ച് (11) എന്നിവര്‍ വാലറ്റത്ത് സംഭാവന നല്‍കി. ജാക്ക് ലീച്ചിന്‍റെ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 415 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. സൗത്താഫ്രിക്കകായി നോര്‍ക്കിയ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ, മഹാരാജ് എന്നിവര്‍ 2 ഉം എന്‍ഗീഡി, ഹാര്‍മര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ സൗത്താഫ്രിക്കയെ 151 ന് പുറത്താക്കിയിരുന്നു

Previous articleബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടി. പക്ഷേ ഇക്കാര്യത്തില്‍ പാക്കിസ്ഥാനേക്കാള്‍ കേമന്‍മാര്‍ ഇന്ത്യ
Next articleഏഷ്യ കപ്പ് 2022 ; പാക്കിസ്ഥാനു വീണ്ടും തിരിച്ചടി – മറ്റൊരു പേസറും പുറത്ത്. പകരക്കാരനെ പ്രഖ്യാപിച്ചു.