ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കക്ക് വിജയം. ഇന്നിംഗ്സിനും 12 റണ്‍സിനുമായിരുന്നു പ്രോട്ടീസിന്‍റെ വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 149 റണ്‍സില്‍ എല്ലാവരും പുറത്തായി. സ്കോര്‍ – ഇംഗ്ലണ്ട് 165 & 149 സൗത്താഫ്രിക്ക – 326
സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് ലീഡായ 161 റണ്‍സ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ, ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ലാ. ഇംഗ്ലണ്ട് താരങ്ങള്‍ തുടര്‍ച്ചയായി ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങിയെത്തി. 35 റണ്‍സുമായി അലക്സ് ലീസും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോററായത്
നോര്‍ക്കിയ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യാന്‍സന്‍, കേശവ് മഹാരാജ്, റബാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എന്‍ഗീഡി 1 വിക്കറ്റ് നേടി. ഇംഗ്ലണ്ട് നടപ്പിലാക്കിയ ബാസ്ബോള്‍ വിപ്ലവത്തെ ചുരുട്ടിക്കൂട്ടുന്ന കാഴ്ച്ചയാണ് ലോര്‍ഡ്സില്‍ കണ്ടത്. വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സൗത്താഫ്രിക്ക മുന്നിലെത്തി
Batsmen | R | B | 4S | 6S | SR | |
---|---|---|---|---|---|---|
Alex Lees | 35 | 83 | 2 | 0 | 42.17 | |
Zak Crawley | 13 | 22 | 0 | 0 | 59.09 | |
Ollie Pope | 5 | 15 | 0 | 0 | 33.33 | |
Joe Root | 6 | 10 | 0 | 0 | 60.00 | |
Jonny Bairstow | 18 | 24 | 2 | 0 | 75.00 | |
Ben Stokes (C) | 20 | 28 | 2 | 0 | 71.43 | |
Ben Foakes (WK) | 0 | 2 | 0 | 0 | 0.00 | |
Stuart Broad | 35 | 29 | 5 | 1 | 120.69 | |
Matthew Potts | 1 | 5 | 0 | 0 | 20.00 | |
Jack Leach | 0 | 4 | 0 | 0 | 0.00 | |
James Anderson | 1 | 4 | 0 | 0 | 25.00 | |
Extra | 15 (b 5, w 0, nb 3, lb 7) | |||||
Total | 149/9 (37.1) | |||||
Yet To Bat |
BOWLING | O | M | R | W | ECON |
---|---|---|---|---|---|
Kagiso Rabada | 8 | 2 | 27 | 2 | 3.38 |
Lungi Ngidi | 7 | 2 | 15 | 1 | 2.14 |
Keshav Maharaj | 12 | 0 | 35 | 2 | 2.92 |
Anrich Nortje | 7 | 1 | 47 | 3 | 6.71 |
Marco Jansen | 3.4 | 0 | 13 | 2 | 3.5 |
Fall Of Wickets | FOW | Over |
---|---|---|
Zak Crawley | 1-20 | 7.3 |
Ollie Pope | 2-38 | 11.6 |
JE Root | 3-57 | 18.1 |
Jonny Bairstow | 4-81 | 24.3 |
AZ Lees | 5-86 | 26.4 |
BT Foakes | 6-86 | 26.6 |
Stuart Broad | 7-141 | 34.2 |
Matthew Potts | 8-146 | 35.6 |
Ben Stokes | 9-146 | 36.1 |
James Anderson | 10-149 | 37.4 |
ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 165 നെതിരെ സൗത്താഫ്രിക്ക 326 റണ്‍സ് നേടി. 161 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് സൗത്താഫ്രിക്ക നേടിയത്. 73 റണ്‍സുമായി സരേല്‍ എര്‍വി ടോപ്പ് സ്കോററായി. വാലറ്റത്ത് മാര്‍ക്കോ യാന്‍സന്‍ (48) കേശവ് മഹാരാജ് (41) നോര്‍ക്കിയ (28) എന്നിവരുടെ പ്രകടനം സൗത്താഫ്രിക്കയെ 300 കടത്തി. സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്റ്റോക്ക്സും 3 വിക്കറ്റ് വീഴ്ത്തി.
നേരത്തെ 5 വിക്കറ്റ് നേടിയ റബാഡയുടെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ പുറത്താക്കാന്‍ കഴിഞ്ഞത്. 73 റണ്‍സ് നേടിയ ഒലി പോപ്പാണ് ടോപ്പ് സ്കോറര്‍