ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍കൈ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിനു 332 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട്. 12 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയും റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്റ്റോക്ക്സുമാണ് ക്രീസില്‍
ഇന്ത്യ വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയതിനു പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ബാറ്റിംഗിനു പിന്നാലെ ബൗളിംഗിലും ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ അലക്സ് ലീസിന്‍റെ (6) കുറ്റി പറന്നു. ലഞ്ചിനു ശേഷമുള്ള ബുംറയുടെ ആദ്യ ഓവറില്‍ തന്നെ അടുത്ത ഓപ്പണറും വീണു. സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിനു ക്യാച്ച് നല്‍കിയാണ് സാക്ക് ക്രൗളി (9) മടങ്ങിയത്.
വീണ്ടും ജസ്പ്രീത് ബുംറയുടെ പന്തില്‍ തൊട്ട ഒലി പോപ്പിനും (10) പിഴച്ചു. എഡ്ജായി സ്ലിപ്പില്‍ ശ്രേയസ്സ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി. ഇതോടെ ഇംഗ്ലണ്ട് 44 ന് 3 എന്ന നിലയിലായി. വീണ്ടും മഴ മത്സരം തടസ്സപ്പെടുത്തിയപ്പോള്‍ ഓവറുകള്‍ നഷ്ടമായി. നേരത്ത് ചായക്ക് പിരിഞ്ഞതിനു ശേഷം 1 മണിക്കൂര്‍ മാത്രമാണ് കളി നടന്നത്.
ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും വളരെ കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ ബോളിംഗ് ചേഞ്ച് ചെയ്ത് എത്തിയ സിറാജ്, ജോ റൂട്ടിനെ (31) റിഷഭ് പന്തിന്‍റെ കൈകളില്‍ എത്തിച്ചു. വിക്കറ്റ് നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീച്ച് വന്നെങ്കിലും 5 ബോള്‍ നേരിട്ട് ഷാമിയുടെ പന്തില്‍ മടങ്ങി. പിന്നീട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ജോണി ബെയര്‍സ്റ്റോയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സും ശ്രദ്ധിച്ചു.
നേരത്തെ രണ്ടാം ദിനം 338 ന് 7 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കു വേണ്ടി രവീന്ദ്ര ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കി. 98 ന് 5 എന്ന നിലയില്‍ ക്രീസില്‍ എത്തിയ താരം 104 റണ്‍സാണ് നേടിയത്. 13 ഫോറുകളാണ് രവീന്ദ്ര ജഡേജ അടിച്ചത്. ഷാമിയും(16) ജഡേജയും പുറത്തായതോടെ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 375 ലായി.
അവസാന വിക്കറ്റ് പെട്ടെന്ന് എടുക്കാം എന്ന ഇംഗ്ലണ്ടിന്‍റെ പ്ലാന്‍ പാളി പോയി. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഓവറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ വഴങ്ങിയ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡാണ് ജസ്പ്രീത് ബുംറ നല്‍കിയത്. ജസ്പ്രീത് ബുംറ 16 പന്തില്‍ 31 റണ്‍സാണ് നേടിയത്.
മുഹമ്മദ് സിറാജാണ് (2) അവസാനം പുറത്തായ താരം. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ പുറത്താവതെ നിന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 416 റണ്‍സില്‍ എത്തി. ജയിംസ് ആന്‍ഡേഴ്സണ്‍ കരിയറിലെ 32ാം 5 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.
BOWLING | O | M | R | W | ECON |
---|---|---|---|---|---|
James Anderson | 21.5 | 4 | 60 | 5 | 2.75 |
Stuart Broad | 18 | 3 | 89 | 1 | 4.94 |
Matthew Potts | 20 | 1 | 105 | 2 | 5.25 |
Jack Leach | 9 | 0 | 71 | 0 | 7.89 |
Ben Stokes | 13 | 0 | 47 | 1 | 3.62 |
Joe Root | 3 | 0 | 23 | 1 | 7.67 |
Fall Of Wickets | FOW | Over |
---|---|---|
Shubman Gill | 1-27 | 6.2 |
CA Pujara | 2-46 | 17.6 |
GH Vihari | 3-64 | 22.2 |
Virat Kohli | 4-71 | 24.2 |
S Iyer | 5-98 | 27.5 |
Rishabh Pant | 6-320 | 66.2 |
Shardul Thakur | 7-323 | 67.6 |
M Shami | 8-371 | 79.4 |
RA Jadeja | 9-375 | 82.2 |
Mohammed Siraj | 10-416 | 84.5 |