ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞിട്ടു. 49 റൺസിന്റെ വിജയം. ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

india vs england 2nd t20 2022

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം ടി20യില്‍ 49 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 121 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒരു മത്സരം ബാക്കി നില്‍ക്കേയാണ് ഇന്ത്യയുടെ ഈ പരമ്പര വിജയം.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ചേര്‍ന്ന് പിടിച്ചു നിര്‍ത്തുകയായിരുന്നു. ജേസണ്‍ റോയി ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ജോസ് ബട്ട്ലര്‍ 4 റണ്‍ മാത്രം നേടി ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ പുറത്തായി. ജസ്പ്രീത് ബുംറയുടെ സ്ലോ ബോള്‍ ഓഫ് കട്ടര്‍ ലിയാം ലിവിങ്ങ്സ്റ്റണിന്‍റെ (15) കുറ്റിയെടുത്തു. ഹാരി ബ്രൂക്കിനും (8) അധികം ആയുസ്സുണ്ടായില്ലാ.

FXPaoCYaQAA7y4

മലാന്‍ (15) മൊയിന്‍ അലി ചേര്‍ന്ന് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി. സാം കറന്‍ (2) ക്രിസ് ജോര്‍ദ്ദാന്‍ (1) ഗ്ലെസ്സന്‍ (2) പാര്‍ക്കിന്‍സണ്‍ (0) എന്നിവര്‍ പുറത്തായി. അവസാന നിമിഷം ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡേവിഡ് വില്ലി (22 പന്തില്‍ 33 ) പുറത്താകാതെ നിന്നു.

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റ് വീഴ്ത്തി. ബുംറയും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് എടുത്തപ്പോള്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീതം പങ്കുവച്ചു

FXO hpAXwAEpddz

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പതിവില്‍ നിന്നും വിത്യസ്തമായി രോഹിത് ശര്‍മ്മക്കൊപ്പം റിഷഭ് പന്താണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ 49 റണ്‍സ് കൂട്ടി ചേര്‍ത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (20 പന്തില്‍ 31) മടങ്ങിയത്. തൊട്ടു പിന്നാലെ റിഷഭ് പന്തും (26) വീരാട് കോഹ്ലിയേയും പുറത്താക്കി. മൂവരേയും പുറത്താക്കിയത് അരങ്ങേറ്റ താരം ഗ്ലെസണ്‍ ആയിരുന്നു.

FXO1IWhXoAEIr6C

മധ്യനിരയും ഫിനിഷര്‍മാരും നിരാശപ്പെടുത്തിയപ്പോള്‍ അവസാന നിമിഷം ജഡേജയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യന്‍ സ്കോര്‍ 170 ലെത്തിച്ചത്. 29 പന്തില്‍ 5 ഫോര്‍ സഹിതമാണ് 46 റണ്‍സ് എടുത്തത്. സൂര്യകുമാര്‍ യാദവ് (15) ഹാര്‍ദ്ദിക്ക് പാണ്ട്യ (12) ദിനേശ് കാര്‍ത്തിക് (12) ഹര്‍ഷല്‍ പട്ടേല്‍ (13) ഭുവനേശ്വര്‍ കുമാര്‍ (2) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ഗ്ലെസന്‍ മൂന്നും ക്രിസ്‌ ജോര്‍ദ്ദാന്‍ നാലും വിക്കറ്റ് വീഴ്ത്തി

Scroll to Top