മിന്നും ബാറ്റിങ് ഫോം തുടർന്ന് റൂട്ട് :ബ്രാഡ്മാൻ ഒപ്പം അപൂർവ്വ നേട്ടവും സ്വന്തം പേരിലാക്കി

955556 root 100

ഒരു കാലയളവിൽ സമകാലീന ക്രിക്കറ്റിലെ ബാറ്റിംഗ് വിസ്മയമെന്ന്  ഏവരും വിശേഷിപ്പിച്ച താരമാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് .സ്റ്റീവ് സ്മിത്തും വിരാട് കോലിയും കെയ്ന്‍ വില്യംസണും അടങ്ങുന്ന സമകാലീന ക്രിക്കറ്റിലെ
ഫാബ് ഫോറിലെ നാലാമനായ ജോ റൂട്ട് ഇടക്കാലത്ത് ബാറ്റിങ്ങിലെ മോശം പ്രകടനങ്ങളാൽ ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്നെങ്കിലും .ഇപ്പോൾ ഇതാ  ശ്രീലങ്കക്കെതിരായ  പരമ്പരക്ക് പിന്നാലെ ഇന്ത്യക്ക് എതിരായ ടെസ്റ്റ്  പരമ്പരയിലും  തന്റെ  ബാറ്റിംഗ് ക്ലാസ്സ്‌ നഷ്ടമായിട്ടില്ല എന്ന്  ബാറ്റ് കൊണ്ട് തെളിയിക്കുന്നു .

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ  മത്സരം നടക്കുന്ന ചെന്നൈ ടെസ്റ്റിലെ  റൂട്ടിന്റെ ഇരട്ട ശതകം  താരത്തിന് ഒട്ടനവധി  റെക്കോർഡുകളും സമ്മാനിച്ച് കഴിഞ്ഞു . ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റിലും 150 റൺസിന്‌  മുകളില്‍ സ്കോര്‍ ചെയ്ത റൂട്ട് ഓസീസ് ഇതിഹാസ താരം  ഡോണ്‍ ബ്രാഡ്മാന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ നായകനുമായി.

നേരത്തെ ശ്രീലങ്കക്കെതിരായ  2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലും താരം മിന്നും പ്രകടനമാണ് ബാറ്റിങ്ങിൽ കാഴ്ചവെച്ചത് .കഴിഞ്ഞ രണ്ട് ടെസ്റ്റിലും 228, 186 എന്നിങ്ങനെയായിരുന്നു റൂട്ടിന്‍റെ സ്കോര്‍. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ഏഴാമത്തെ മാത്രം ബാറ്റ്സ്മാനാണ് റൂട്ട്. ടോം ലാഥം, കുമാര്‍ സംഗക്കാര(നാല് ടെസ്റ്റില്‍), മുദാസര്‍ നാസര്‍, സഹീര്‍ അബ്ബാസ്, ഡോണ്‍ ബ്രാഡ്മാന്‍, വാലി ഹാമണ്ട് എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Read Also -  സഞ്ചുവിന് ലോകകപ്പ് സ്വപനങ്ങള്‍ മറക്കാം. റിസര്‍വ് നിരയില്‍ മാത്രം സ്ഥാനം. റിപ്പോര്‍ട്ട്.

അതേസമയം നായകൻ റൂട്ടിന്റെ സ്വപ്നതുല്യ ബാറ്റിംഗ് ഫോം ഇന്ത്യയിലെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുവാനുള്ള ഇംഗ്ലണ്ടിന്റെ ആഗ്രഹങ്ങൾക്ക് ആക്കംകൂട്ടുന്നുണ്ട് .വാലി ഹാമണ്ടിനുശേഷം വിദേശ മണ്ണിൽ  തുടര്‍ച്ചയായി മൂന്ന് ടെസ്റ്റില്‍  150ല്‍ കൂടുതല്‍ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനുമാണ് റൂട്ട്.98, 99, 100 ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും നായകൻ  റൂട്ട്  ആദ്യ ദിനം തന്നെ സ്വന്തം പേരിലാക്കിയിരുന്നു

Scroll to Top