4 സ്പിന്നർമാരും ഒരു പേസറും. ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ സർപ്രൈസുകൾ.

skysports joe root reverse scoop 5803457

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലേക്കുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഒരുപാട് സർപ്രൈസുകൾ അടങ്ങുന്ന ടീമാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇടംകയ്യൻ സ്പിന്നർ ടോം ഹാർട്ട്ലി മത്സരത്തിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നുണ്ട്. മത്സരത്തിൽ 4 സ്പിൻ ബോളർമാരെയാണ് ഇംഗ്ലണ്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ അടക്കമുള്ള പേസ് ബോളർമാരെ ഇംഗ്ലണ്ട് തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ മാർക്ക് വുഡിനെ മാത്രമാണ് തങ്ങളുടെ ടീമിന്റെ പേസറായി ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിപ്പിക്കുന്നത്. ഹൈദരാബാദിലെ പിച്ചിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ഇംഗ്ലണ്ട് ഇത്തരത്തിലുള്ള ഒരു നീക്കത്തിലേക്ക് കടക്കുന്നത്.

ഹാർട്ട്ലിയെ കൂടാതെ ഇടങ്കയ്യൻ സ്പിന്നറായ ജാക്ക് ലീച്ച്, ലെഗ് സ്പിന്നർ രേഹൻ അഹമ്മദ്, പാർട് ടൈം സ്പിന്നർ ജോ റൂട്ട് എന്നിവരും ഇംഗ്ലണ്ടിന്റെ സ്പിൻ നിരയിൽ അണിനിരക്കുന്നുണ്ട്. മത്സരത്തിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ഹാർട്ട്ലി, ഇതുവരെ കേവലം 2 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ മാത്രമാണ് ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ളത്.

എന്നാൽ ഇന്ത്യയിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് തങ്ങളുടെ വജ്രായുധത്തെ കളത്തിൽ ഇറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകൾ ലങ്കാഷയർ ടീമിനായി നേടിയ താരമാണ് ഹാർട്ട്ലി.

മാർക്ക് വുഡിനെ മാത്രമാണ് പേസറായി ഇംഗ്ലണ്ട് തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻനിരയിൽ സാക്ക് ക്രോളി, ബെൻ ഡക്കറ് എന്നീ താരങ്ങളാവും ഇംഗ്ലണ്ടിനായി ഓപ്പണിങ് ഇറങ്ങുക. ഒപ്പം മൂന്നാം നമ്പരിൽ ഒലി പോപ്പും, നാലാം നമ്പറിൽ ജോ റൂട്ടുമാവും ഇംഗ്ലണ്ടിനായി ക്രീസിലെത്തുക.

Read Also -  "സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല"- അമിത് മിശ്ര.

മധ്യനിരയിൽ സൂപ്പർതാരം ജോണി ബെയർസ്റ്റോയും നായകൻ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന്റെ ആകർഷണ ഘടകങ്ങൾ. വിക്കറ്റ് കീപ്പർ ബെൻ ഫോക്സും മത്സരത്തിലൂടെ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ശേഷമാണ് ഇംഗ്ലണ്ട് സ്പിന്നർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതുവരെ ഇന്ത്യയിൽ, ടെസ്റ്റിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. 12 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ അവസാനമായി ഇംഗ്ലണ്ട് ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്. അന്ന് അലസ്റ്റർ കുക്കായിരുന്നു ഇംഗ്ലണ്ടിന്റെ നായകൻ. മാത്രമല്ല ഗ്രെയിം സ്വാൻ, മോണ്ടി പനേസർ എന്നീ വമ്പൻ സ്പിന്നർമാരും ഇംഗ്ലണ്ട് നിരയിൽ ഉൾപ്പെട്ടിരുന്നു.

2021ലെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ, ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. എന്നാൽ അടുത്ത 3 മത്സരങ്ങളിൽ വിജയം നേടി ഇന്ത്യ തിരിച്ചു വരികയായിരുന്നു. ഈ ചരിത്രം മാറ്റി കുറിക്കാനാണ് ഇംഗ്ലണ്ട് നാളെ ഹൈദരാബാദിൽ ഇറങ്ങുക.

England’s XI : Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes (C), Ben Foakes (wk), Rehan Ahmed, Tom Hartley, Mark Wood, Jack Leach

Scroll to Top