“ഇന്ത്യയെ ഇംഗ്ലണ്ടിന് ഭയമില്ല, അനായാസം തോല്പിക്കും”. ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസർ ഹുസൈൻ.

GQsWOM2aIAAO0M3 scaled

ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനൽ മത്സരം നടക്കുന്നത്. നാളെ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച പ്രകടനങ്ങളുമായാണ് സെമിഫൈനലിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ ഈ ടൂർണമെന്റിൽ ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല.

എന്നിരുന്നാലും ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ഇന്ത്യയെ ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. 2022 ട്വന്റി20 ലോകകപ്പിലും ഇന്ത്യയുടെ സെമിഫൈനലിൽ എതിരാളികൾ ഇംഗ്ലണ്ട് ആയിരുന്നു. മത്സരത്തിൽ ഒരു ദയനീയ പരാജയം നേരിട്ട് ഇന്ത്യ പുറത്താവുകയായിരുന്നു. ഇനി അത്തരമൊരു അവസരം ഉണ്ടാവരുത് എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങുന്നത്. ഈ സമയത്ത് ഇന്ത്യക്കെതിരെ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളായ നാസർ ഹുസൈനും മൈക്കിൾ ആതർട്ടനും.

നിലവിലെ ഇംഗ്ലണ്ട് ടീം ഒരിക്കലും ഇന്ത്യക്കെതിരെ കളിക്കാൻ ഭയപ്പെടുന്നവരല്ല എന്ന് ഹുസൈൻ പറയുന്നു. ഇന്ത്യയെ അനായാസം പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ ഇടംപിടിക്കും എന്നാണ് നാസർ ഹുസൈൻ കരുതുന്നത്. 2022ൽ അഡ്ലൈഡിൽ നടന്ന സെമിഫൈനലിന്റെ മറ്റൊരു പതിപ്പാവും ഇത്തവണയും നടക്കുക എന്ന് നാസർ ഹുസൈൻ വിശ്വസിക്കുന്നു.

“ഇത്തവണത്തെ ഫൈനലിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഏറ്റുമുട്ടും എന്നാണ് ഞാൻ കരുതുന്നത്. അഡ്ലൈഡിലെ സെമിഫൈനലിന്റെ ഓർമ്മയോടുകൂടി തന്നെ ഇംഗ്ലണ്ട് മത്സരത്തിൽ വിജയം സ്വന്തമാക്കും. ഞാൻ പറഞ്ഞതുപോലെ ഇതൊരു ആവർത്തനമാണ്. വളരെ സ്ലോവായ പിച്ചല്ലെങ്കിൽ ഇംഗ്ലണ്ട് നിര ഒരിക്കലും ഇന്ത്യയെ ഭയപ്പെടില്ല എന്നാണ് ഞാൻ കരുതുന്നത്.”- ഹുസൈൻ പറയുന്നു.

Read Also -  വിഷ്ണു വിനോദിന്റെ അഴിഞ്ഞാട്ടം, ആനന്ദ് സാഗറിന്റെ വെടിക്കെട്ട്. വമ്പൻ വിജയം നേടി തൃശ്ശൂർ.

“ഇംഗ്ലണ്ട് ബാറ്റിംഗ് നിരയോട് എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. അമേരിക്കക്കെതിരായ മത്സരത്തിൽ സോൾട്ടും ബട്ലറും ചേർന്ന് ആക്രമണ മനോഭാവം പുലർത്തി മികച്ച പ്രകടനം പുറത്തെടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ സെമിഫൈനൽ നടക്കുന്നത് സ്ലോവായ പിച്ചിലാണെങ്കിൽ ഇംഗ്ലണ്ട് സൂക്ഷിക്കണം. സ്ലോ പിച്ചിൽ ഇംഗ്ലണ്ട് ദുർബലമായ പ്രകടനങ്ങളാണ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. ഇത്തരത്തിൽ ഇനിയും തുടർന്നാൽ അത് ഇന്ത്യക്ക് ഗുണം ചെയ്യും. പിച്ചിൽ പന്ത് ഹോൾഡ് ചെയ്തിട്ടുണ്ടെങ്കിലോ, പിച്ച സ്ലോ ആണെങ്കിലോ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ദുർബലമാണ്.”- നാസർ ഹുസൈൻ കൂട്ടിച്ചേർക്കുന്നു.

നാസർ ഹുസൈന്റെ അഭിപ്രായത്തോട് യോജിച്ചാണ് ആതർട്ടനും സംസാരിച്ചത്. “നാസർ കരുതുന്നത് ഇന്ത്യ ഫൈനലിൽ എത്താൻ സാധ്യതയില്ല എന്നാണ്. ഗയാനയിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. മാത്രമല്ല ആദ്യ സെമിയിൽ അഫ്ഗാനിസ്ഥാനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുമെന്നും ഞാൻ കരുതുന്നു. അങ്ങനെയെങ്കിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാവും ഇത്തവണത്തെ ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ കളിക്കുന്നത്.”- ആതർട്ടൻ പറയുന്നു.

Scroll to Top