ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും .നാളെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപേ ഇംഗ്ലണ്ട് ടീമിന് പരിക്കിന്റെ തിരിച്ചടി . ഇംഗ്ലീഷ് സ്ക്വാഡിലെ യുവതാരം സാക് ക്രൗളിക്ക് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമാവും .താരത്തിന്റെ കൈക്കുഴയ്ക്കേറ്റ പരിക്കാണ് വില്ലനായത് . താരത്തിന് നാളത്തെ മത്സരം കളിക്കാനാവില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഗ്രൗണ്ടിലേക്ക് പരിശീലനത്തിനായി ഇറങ്ങുന്നതിനിടെ താരം തറയില്‍ കൈ കൂത്തി വീഴുകയായിരുന്നുവെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം.
വീഴ്ചക്ക് ശേഷം സ്കാന്‍ ചെയ്ത ക്രൗളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. മൂന്നാമനായിട്ടാണ് താരം ബാറ്റിങ്ങിന് ഇറങ്ങാറുള്ളത് .നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഓപ്പണറുടെ റോളിലായിരുന്നു താരം. സ്ഥിരം ഓപ്പണര്‍ റോറി ബേണ്‍സ് അവധിയില്‍ പ്രവേശിച്ചതോടെയാണ് ക്രൗളി ഓപ്പണറായത്. എന്നാല്‍ ബേണ്‍സ് തിരിച്ചെത്തിയതോടെ താരത്തെ മൂന്നാം നമ്പറിൽ തന്നെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റിന് പദ്ധതിയുണ്ടായിരുന്നു,. ഇതിനിടെയാണ് താരത്തിന് ദൗർഭാഗ്യകരമായ രീതിയിൽ പരിക്കേല്‍ക്കുന്നത്.
അതേസമയം ശ്രീലങ്കക്ക് എതിരായ പരമ്പരയിൽ താരം ബാറ്റിങ്ങിൽ ശോഭിച്ചിരുന്നില്ല . 4 ഇന്നിങ്സിൽ നിന്ന് 35 റൺസ് മാത്രമാണ് താരം അടിച്ചെടുത്തത് .പരിക്കില്‍ നിന്നും പൂർണ്ണമായി മുക്തനായ ഒല്ലീ പോപ്പ് ടീമിനൊപ്പം ചേര്‍ന്നിന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് നേരത്തെ ശ്രീലങ്കന്‍ പര്യടനം നഷ്ടമായ ആൾറൗണ്ടർ മൊയീന്‍ അലിയും സ്ക്വാഡിലുണ്ടാവും.
ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്ഡേഴ്സണ്, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്, സാക്ക് ക്രൗളി, ബെന്‍ ഫോക്സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്സ്, ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്സ്, ജോണി ബെയർസ്റ്റോ