ഐപിഎൽ കളിക്കുമ്പോൾ വിദേശ ടീം അംഗങ്ങളോട് എല്ലാ രഹസ്യങ്ങളും തുറന്നുപറയാറില്ല : വെളിപ്പെടുത്തലുമായി അജിൻക്യ രഹാനെ

ഐപിഎല്ലില്‍  ഒരേ ഫ്രാഞ്ചൈസി ടീമിൽ  കളിക്കുന്നവരാണെങ്കിലും കൂടെ ഉള്ള  സഹതാരങ്ങളായ വിദേശ താരങ്ങള്‍ക്ക്  പലപ്പോഴും ഗെയിം പ്ലാന്‍ പൂര്‍ണമായും പറഞ്ഞുകൊടുക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകൻ അജിൻക്യ  രഹാനെ. ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും തീര്‍ത്തും വ്യത്യസ്തമാണെന്നും ,2 ഫോർമാറ്റിനും അതിന്റെതായ മാറ്റങ്ങൾ ഉണ്ടെന്നും  ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ രഹാനെ പറഞ്ഞു.

” തീര്‍ച്ചയായും ഐപിഎല്ലില്‍ ഞങ്ങള്‍   പല ടീമിന് ഒപ്പം കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന്‍റെ ബൗളര്‍മാര്‍ എവിടെ പന്തെറിയും എന്നത്  ഞങ്ങള്‍ക്ക് കൃത്യമായി അറിയാം.പക്ഷേ  ഏറ്റവും പ്രധാനപ്പെട്ട കാര്യം  ടെസ്റ്റും ഐപിഎല്ലും രണ്ടാണ്. ഐപിഎല്ലില്‍ പന്തെറിയുന്ന ലെംഗ്ത്തില്‍  ആയിരിക്കില്ല  ടെസ്റ്റില്‍ പന്തെറിയുന്നത് ” രഹാനെ അഭിപ്രായം  വ്യക്തമാക്കി .

“ഐപിഎല്ലില്‍  പല വിദേശ താരങ്ങളുമായി അടക്കം ഒരുമിച്ച് കളിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍ പങ്കുവെക്കാറില്ല. ഗെയിം പ്ലാൻ പരസ്പരം പങ്കുവെക്കാതിരിക്കുന്നതും പ്രധാനമാണ് .സ്വന്തം  രാജ്യത്തിനായി കളിക്കുമ്പോള്‍ വ്യക്തിപരമായും
ടീമിന് വേണ്ടിയും  ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക  എന്നതാണ് പ്രധാനമെന്നും” രഹാനെ പറഞ്ഞു.

മുൻപ് രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ച് കളിച്ച ബെന്‍ സ്റ്റോക്സും ജോഫ്ര ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന്‍റെ പ്രധാന താരങ്ങളെന്ന് പറഞ്ഞ രഹാനെ ഒരു ടീമെന്ന നിലയിൽ ഇംഗ്ലണ്ട് ശക്തമായ ടീം എന്നും അഭിപ്രായപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here