പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ഇംഗ്ലണ്ട് :കോളടിച്ച് ഐപിൽ

IMG 20210921 083757 scaled

ക്രിക്കറ്റ് പ്രേമികളെ എല്ലാം ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ഏകദിന,ടി :20 പരമ്പര കളിക്കാതെ പാകിസ്ഥാൻ നിന്നും മടങ്ങിയത്.18 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം പാകിസ്ഥാനിൽ അന്താരാഷ്ട്ര മത്സരം കളിക്കാനെത്തിയ കിവീസ് ടീം സുരക്ഷ പ്രശ്നങ്ങൾ കൂടി ചൂണ്ടികാട്ടിയാണ് പരമ്പരകളിൽ നിന്നും പിന്മാറിയത്. ഒന്നാം ഏകദിന മത്സരത്തിന്റെ ടോസ് ഇടും മുൻപാണ് അവിചാരിതമായ കിവീസ് ടീം മടക്കം പ്രഖ്യാപിച്ചത്.ന്യൂസിലാൻഡ് സർക്കാരിന്റെ സഹായത്തോടെയുള്ള മടക്കം വളരെ ഏറെ വിമർശനത്തിനും കാരണമായി മാറിയിരുന്നു. എന്നാൽ കിവീസ് ടീമിന്റെ പിന്മാറ്റം മറ്റുള്ള ടീമുകളെ കൂടി പാകിസ്ഥാനിലെ കളിക്കനെത്തുന്ന കാര്യത്തിൽ പുനർ ചിന്തകൾക്ക് കാരണം ആയിരിക്കുകയാണ്. പാകിസ്ഥാനിലേക്ക് പര്യടനം പ്രഖ്യാപിച്ചിരുന്ന ഇംഗ്ലണ്ട് ടീമും കടുത്ത തീരുമാനം പ്രഖ്യാപിക്കുകയാണ് ഇപ്പോൾ

വരാനിരുന്ന പാകിസ്ഥാൻ പര്യടനത്തിൽ ഇംഗ്ലണ്ടിന്റെ പുരുഷ :വനിതാ ടീമുകൾ കളിക്കില്ലായെന്നാണ് കഴിഞ്ഞ ദിവസം വാർത്താകുറിപ്പിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്‌ അറിയിക്കുന്നത്. പുരുഷ ടീം രണ്ട് ടി :20 കളും വനിതാ ടീം 2 ടി :20യും ഓപ്പ.3 ഏകദിനവുമാണ് കളിക്കാനായി തീരുമാനിച്ചിരുന്നത്. പിന്മാറ്റത്തിനുള്ള വ്യക്തമായ കാരണം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്‌ അധികൃതർ വ്യക്തമാക്കിയില്ല എങ്കിലും പാകിസ്ഥാനിലെ സുരക്ഷ പ്രശ്നങ്ങൾ തന്നെയാണ് ഇംഗ്ലണ്ട് ടീം താരങ്ങളെ ആശങ്കപെടുത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ” കോവിഡ് നിയന്ത്രണം കാരണം ഇപ്പോൾ തന്നെ താരങ്ങളെല്ലാം വലിയ സമ്മർദ്ദത്തിലാണ്. ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുൻപായി പാകിസ്ഥാനിൽ ഒരു പര്യടനം നടത്താമെന്ന് ഞങ്ങൾ മുൻപ് വാക്ക് നൽകിയതാണ്. ഈ ഒരു വർഷം ഇംഗ്ലണ്ട് ടീമിന്റെ മികച്ച പ്രകടനം മാത്രമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് ” ഇസിബി വിശദമാക്കി

See also  അമ്പയർമാരെ കബളിപ്പിച്ച് മുംബൈ താരങ്ങൾ. കയ്യോടെ പിടിച്ച് ബിസിസിഐ. കടുത്ത ശിക്ഷ.

അതേസമയം ഇതുവരെ ഇക്കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡഡിലെ ആരും പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ പര്യടനം ക്യാൻസൽ ചെയ്ത കിവീസ് ടീമിനെതിരെ ഐസിസിയെ സമീപിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ചെയർമാൻ റമീസ് രാജ തുറന്ന് പറഞ്ഞിരുന്നു. കൂടാതെ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ പിന്മാറ്റം പാകിസ്ഥാൻ ക്രിക്കറ്റിനോടുള്ള ചതിയാണ് എന്നുള്ള മുൻ പാക് താരങ്ങളുടെ അഭിപ്രായവും ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരമ്പരയിൽ നിന്നും പിന്മാറിയതിനെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ രംഗത്ത് എത്തി. താരങ്ങളുടെ സുരക്ഷയാണ് നല്ലതെന്ന് പറഞ്ഞ മൈക്കൽ വോൺ പിന്മാറ്റം നടത്തിയ പരമ്പരകൾ യൂഎഇയിൽ നടത്തണമെന്ന് ആവശ്യവും ഉന്നയിച്ചു

Scroll to Top