ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ ജയത്തോടെ തുടങ്ങാമെന്നുള്ള ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ പ്രതീക്ഷകൾ തകർത്ത് ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി ശ്രേയസ് അയ്യരും ടീം. പതിനഞ്ചാം സീസൺ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയം സ്വന്തമാക്കിയപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈക്ക് എല്ലാ മേഖലകളിലും പിഴച്ചു.
മുൻ നായകനായ ധോണിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിനും ചെന്നൈയെ വിജയവഴിയിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. അതേസമയം ഇന്നലത്തെ മത്സരത്തിൽ അപൂർവ്വമായ ഒരു നേട്ടത്തിന് അവകാശിയായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സീനിയർ താരമായ ബ്രാവോ. ഇന്നലത്തെ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ബ്രാവോ ഐപില്ലിലെ വിക്കെറ്റ് വേട്ടക്കാരുടെ പട്ടികയിൽ മലിംഗക്ക് ഒപ്പം എത്തി. മുംബൈ ഇന്ത്യൻസ് താരമായ ലസീത് മലിംഗ കരിയറിൽ സ്വന്തമാക്കിയ 170 വിക്കറ്റുകൾ എന്നുള്ള നേട്ടത്തിനും ഒപ്പമാണ് ബ്രാവോ എത്തിയത്.
നിലവില്‍ 170 വിക്കറ്റുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗക്ക് ഒപ്പമുള്ള ബ്രാവോ ഈ സീസണിൽ ഈ അപൂർവ്വ റെക്കോർഡ് മറികടക്കുമെന്നത് തീർച്ച. ഒരു വിക്കെറ്റ് കൂടി വീഴ്ത്തിയാൽ മലിംഗയുടെ നേട്ടം വെസ്റ്റ് ഇൻഡീസ് താരത്തിന് സ്വന്തമാകും. ഇക്കഴിഞ്ഞ മെഗാ താരലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും ടീമിലേക്ക് എത്തിച്ച ബ്രാവോ പരിക്കിൽ നിന്നും മുക്തി നേടിയാണ് കളിക്കാനായി എത്തിയത്.
അതേസമയം ഐപിഎല്ലിലെ വിക്കെറ്റ് വേട്ടക്കാർ പട്ടികയിൽ 166 വിക്കറ്റുകളുമായി സീനിയർ താരമായ അമിത് മിശ്രയാണ് രണ്ടാം സ്ഥാനത്ത്.കഴിഞ്ഞ സീസണിൽ വരെ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന മിശ്രയെ ഈ സീസണിൽ ആരും ലേലത്തിൽ നേടിയില്ല.ലെഗ് സ്പിന്നർ പിയൂഷ് ചൗള 157 വിക്കറ്റുമായി ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.വെങ്കടേഷ് അയ്യർ, നിതീഷ് റാണ, സാം ബില്ലിങ്ങ്സ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലത്തെ കളിയിൽ ബ്രാവോ വീഴ്ത്തിയത്.