എന്തുകൊണ്ട് ഇന്ത്യൻ താരങ്ങൾ മറ്റു ലീഗുകളിൽ കളിക്കുന്നില്ല എന്ന് ചോദ്യം, വെസ്റ്റി ഇൻഡീസ് പോലെ ആകാൻ ആഗ്രഹമില്ലെന്ന് ദ്രാവിഡിൻ്റെ മറുപടി.

10 വിക്കറ്റിന്റെ വമ്പൻ തോൽവിയായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏറ്റ് വാങ്ങിയത്. ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറിന്റെയും അലക്സ് ഹെയ്ൽസിന്റെയും അർദ്ധ സെഞ്ച്വറിയുടെ മുൻപിൽ പിടിച്ചുനിൽക്കുവാൻ ഇന്ത്യക്ക് സാധിച്ചില്ല. ഇപ്പോഴിതാ മത്സരശേഷം ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങൾ പുറത്തുള്ള ലീഗുകളിൽ കളിക്കാൻ പോകാത്തത് എന്ന ചോദ്യത്തിനും താരം മറുപടി നൽകി.

“ഇംഗ്ലണ്ട് കളിക്കാർ ബിഗ് ബാഷ് പോലത്തെ ലീഗുകളിൽ കളിക്കുന്നതിന് ഒരു സംശയവുമില്ല. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ബുദ്ധിമുട്ടാണ്, കാരണം ഇത്തരം ടൂർണമെന്റുകൾ നടത്തുന്നത് ഇന്ത്യയുടെ മത്സരങ്ങൾക്കിടയിലാണ്. ഒരുപാട് താരങ്ങൾക്ക് ഇത്തരം ടൂർണമെന്റുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാകുന്നുണ്ട്. എന്നാൽ ബി.സി.സി.ഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ഇന്ത്യയുടെ സീസണിന്റെ പകുതിയിലാണ് ഇത്തരം ടൂർണമെന്റുകൾ നടക്കുന്നത്.

rahul dravid 1200

ഇക്കാര്യം പരിഗണിച്ച് ഇന്ത്യൻ താരങ്ങൾക്ക് ഇത്തരം ലീഗുകളിൽ കളിക്കാനുള്ള അവസരം നൽകിയാൽ, നമ്മൾക്ക് ആഭ്യന്തര ക്രിക്കറ്റ് ഉണ്ടാവുകയില്ല. നമ്മളുടെ രഞ്ജി ട്രോഫിയും ആഭ്യന്തര ക്രിക്കറ്റും അവസാനിക്കും. അതുമാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിനും അന്ത്യം വരും. നമ്മൾ ഒരുപാട് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റും ബിസിസിഐയും ഈ സന്ദർഭം എങ്ങനെ കൈകാര്യം ചെയ്യും എന്ന് അറിയണം.

89740927

സീസണിന്റെ പകുതിയിൽ ഒരുപാട് പേർ ലീഗുകളിൽ കളിക്കാൻ അനുവാദം ചോദിക്കാറുണ്ട്. എന്നാൽ വെസ്റ്റ് ഇൻഡീസിൽ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ എല്ലാവരും കണ്ടതാണ്.അതുകൊണ്ട് തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് അതുപോലെ ആകരുത്. കാരണം അത് രഞ്ജി ട്രോഫിയെയും ടെസ്റ്റ് ക്രിക്കറ്റിനെയും ബാധിക്കും. മാത്രമല്ല ഇന്ത്യൻ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് മികച്ച രീതിയിൽ ആണ് കളിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്.”- ദ്രാവിഡ് പറഞ്ഞു.