ട്വൻ്റി ട്വൻ്റി ടീമിൽ ഇനി രോഹിത്തിനും കോഹ്ലിക്കും സ്ഥാനം ഉണ്ടാകില്ല എന്ന സൂചന നൽകി രാഹുല്‍ ദ്രാവിഡ്.

ശ്രീലങ്കയ്ക്കെതിരായ 20-20 പരമ്പരയിലെ ടീമിൽ നിന്നും മുതിർന്ന താരങ്ങളെ ഒഴിവാക്കി കൂടുതലായും യുവ താരങ്ങളെ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ഇനി മുതൽ ഇന്ത്യൻ ട്വന്റി 20 ടീമിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി രോഹിത് ശർമ എന്നിവർക്ക് സ്ഥാനം ഉണ്ടാകില്ല എന്ന് സൂചിപ്പിച്ചിരിക്കുകയാണ് രാഹുൽ ദ്രാവിഡ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്.

മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ച് പരമ്പര ഇപ്പോൾ സമനിലയിലാണ്. കഴിഞ്ഞ മത്സരത്തിലെ പരാജയത്തെ ന്യായീകരിച്ചു കൊണ്ടാണ് മുതിർന്ന താരങ്ങൾ ഇനി ടീമിൽ ഉണ്ടാകില്ല എന്ന സൂചന പരിശീലകൻ നൽകിയത്. നിലവിലെ ഇന്ത്യൻ ടീം കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിലെ ടീമിനേക്കാൾ വ്യത്യസ്തമാണെന്നും ദ്രാവിഡ് പറഞ്ഞു.

images 2023 01 06T123813.692

“ഇംഗ്ലണ്ടിനെതിരെ കളിച്ച മത്സരത്തിലെ ടീമിൽ നിന്നും വെറും മൂന്നോ നാലോ കളിക്കാർ മാത്രമാണ് ഈ പരമ്പരയിൽ കളിക്കുന്നത്. കൂടുതൽ പേരും ഈ ടീമിൽ ചെറുപ്പമാണ്. നമ്മുടെ ടീം 20-20 ക്രിക്കറ്റിന്റെ അടുത്തഘട്ടത്തിലേക്കുള്ള വഴിയിലാണ്. അതുകൊണ്ടുതന്നെ നമ്മളുടെ യുവതാരങ്ങൾക്ക് ശ്രീലങ്കയെ പോലെ ഉള്ള കരുത്തരായ ടീമിനെതിരെ മത്സരിക്കുക എന്നത് പുതിയ അനുഭവമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ആണ് ഈ വർഷത്തെ നമ്മുടെ ശ്രദ്ധ എന്നതിനാൽ പുതിയ താരങ്ങളെ 20-20 ടീമിൽ പരീക്ഷിക്കാൻ അവസരം കിട്ടുന്നത് നല്ല കാര്യമാണ്.

images 2023 01 06T123822.448

ആരാധകരും,ടീം മാനേജ്മെൻ്റും യുവ ടീമിൽ നിന്നും മികച്ച പ്രകടനത്തിനായി ക്ഷമയോടെ അല്പം സമയം കൂടി കാത്തിരിക്കണം. അവർക്ക് ചിലപ്പോൾ മോശം ദിവസം ഉണ്ടായേക്കാം.”- ദ്രാവിഡ് പറഞ്ഞു. ഈ വർഷം ആദ്യം ഔദ്യോഗികമായി ഇന്ത്യൻ ടീമിൻ്റെ നായകനായി ഹർദിക് പാണ്ഡ്യയെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ ആണ് ഇന്ത്യയിൽ വച്ച് ഏകദിന ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറച്ച് 20-20 മത്സരങ്ങൾ മാത്രമാണ് ഇന്ത്യ കളിക്കുക.

Previous articleസഞ്ചുവില്ലാ. വിജയവുമില്ലാ. രഞ്ജി ട്രോഫിയില്‍ കേരളത്തിനു പരാജയം.
Next articleഞാൻ ബാറ്റ് ചെയ്യാൻ വന്നപ്പോൾ സൂര്യ കുമാർ യാദവ് എന്നോട് പറഞ്ഞത് അക്കാര്യം; വെളിപ്പെടുത്തലുമായി അക്ഷർ പട്ടേൽ.