ഡിസംമ്പര്‍ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വ്യക്തിഗത ബ്രില്യന്‍സിനേക്കാള്‍ ഉപരി എല്ലാവരും ടീമിന്‍റെ വിജയത്തിലേക്ക് സംഭാവന ചെയ്യണമെന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പരയില്‍ 3 മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചേത്വേശര്‍ പൂജാര, വീരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവര്‍ സെഞ്ചുറി നേടിയട്ട് കുറച്ചധികം മത്സരങ്ങളായി. സൗത്താഫ്രിക്കയില്‍ വിജയിക്കാന്‍ ഒരാളില്‍ മാത്രം ആശ്രയിച്ചട്ട് കാര്യമില്ലാ. ഇതുവരെ ഇന്ത്യക്ക് ഒരു പരമ്പര വിജയവും സൗത്താഫ്രിക്കന്‍ മണ്ണില്‍ നേടാനായിട്ടില്ലാ.
” ടീം പെര്‍ഫോമന്‍സിലൂടെ മാത്രമാണ് ഇതുപോലെ ഉള്ള പരമ്പര വിജയങ്ങള്‍ നേടിയട്ടുള്ളത് എന്നാണ് ഞങ്ങള്‍ സംസാരിച്ചത്. എല്ലാവരും അവരുടേതായ ജോലി ചെയ്യണം. വീരാട് കോഹ്ലിയോ അതോ പൂജാരയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ മാത്രം ജോലി ചെയ്യാന്‍ ആശ്രയിക്കരുത്.”
” ഇവിടെ വിജയിക്കണമെങ്കില്‍ എല്ലാവരുടേയും സംഭാവനകള്‍ വേണം ” മത്സരത്തിനു മുന്നോടിയായി ദ്രാവിഡ് പറഞ്ഞു. ലോവര്‍ ഓഡറില്‍ നിന്നും റണ്‍സ് വരേണ്ടതും പ്രാധാന്യമാണെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.