ഹൃദയം കീഴടക്കി ഇന്ത്യന്‍ താരങ്ങള്‍. മത്സര ശേഷം ചെയ്തത് ഇങ്ങനെ.

ezgif 3 55f9d53810

ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേപ്പാളിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 229 റണ്‍സില്‍ എല്ലാവരും പുറത്തായി. മഴ കാരണം വിജയലക്ഷ്യം 25 ഓവറില്‍ 145 റണ്‍സ് ആക്കി മാറ്റിയപ്പോള്‍ രോഹിത് ശര്‍മ്മയുടേയും ഗില്ലിന്‍റേയും ബാറ്റിംഗ് മികവില്‍ ഇന്ത്യ അനായാസം ലക്ഷ്യം കണ്ടു. ഇതാദ്യമായാണ് ഇരു ടീമും ഏറ്റു മുട്ടുന്നത്.

മത്സരത്തിനു ശേഷം ടീം ഇന്ത്യ നേപ്പാള്‍ ടീമിനെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, ഹര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ നേപ്പാളി താരങ്ങളെ ആദരിക്കുന്നത് കണ്ടു. മത്സരത്തില്‍ 48 റണ്‍സ് നേടിയ സോംപാലിനെ ഹര്‍ദ്ദിക്ക് പാണ്ട്യ മെഡലണിയിച്ചപ്പോള്‍ ടോപ്പ് സ്കോററായ ആസിഫിനെ (58) ആദരിച്ചത് വിരാട് കോഹ്ലിയായിരുന്നു.

തമാശ രൂപേണ വിരാട് കോഹ്ലി എന്തോ പറയുന്നും ഉണ്ട്. മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ ആസിഫിനെ കോഹ്ലി വിട്ടു കളഞ്ഞിരുന്നു. 25 പന്തില്‍ 29 റണ്‍ നേടിയ ദിപേന്ദ്ര സിങ്ങിനെ മെഡലണിയിച്ചത് ഇന്ത്യന്‍ ഹെഡ് കോച്ച് ദ്രാവിഡായിരുന്നു.

Read Also -  "അവർക്ക് നമ്മളെ എറിഞ്ഞിടാൻ പറ്റിയെങ്കിൽ, നമുക്കും പറ്റും " - രോഹിത് ടീമിന് നൽകിയ ഉപദേശം..

സൂപ്പര്‍ താരങ്ങളില്‍ നിന്നും മെഡല്‍ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് നേപ്പാള്‍ താരങ്ങള്‍. ഈ വീഡിയോ ക്രിക്കറ്റ് ലോകത്ത് വൈറലാവുകയാണ്.

Scroll to Top