എന്തുകൊണ്ടാണ് അവനെ ടീമില്‍ എടുക്കാഞ്ഞത് ? ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം

ഏഷ്യാ കപ്പ് ടി20 സ്ക്വാഡിലേക്ക് എന്തുകൊണ്ടാണ് സെലക്ടർമാർ മുഹമ്മദ് ഷമിയെ ടി20 ടീമിൽ ഉൾപ്പെടുത്താത്തതെന്ന് ചോദിച്ച് ഇന്ത്യൻ ഇതിഹാസ താരം മദൻ ലാൽ. അവസാനമായി 2021 ടി20 ലോകകപ്പിലാണ് മുഹമ്മദ് ഷമി അവസാനമായി കളിച്ചത്. അതിനുശേഷം ടി20 ടീമിലേക്ക് താരം എത്തിയിട്ടില്ലാ.

ഈ വര്‍ഷം ഗുജറാത്ത് ടൈറ്റൻസിനായി കളിച്ച പേസർ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും ഏഷ്യാ കപ്പിനുള്ള ടീമിൽ ഷമിക്ക് അവസരം ലഭിച്ചില്ലാ. അവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ എന്നിവരാണ് സ്ക്വാഡില്‍ എത്തിയത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ, മുഹമ്മദ് ഷാമി ടീമില്‍ വേണമായിരുന്നു എന്ന് അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മദന്‍ ലാല്‍.

shami vs england

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിൽ തീർച്ചയായും ഷമി ഉണ്ടായിരിക്കണമെന്നും ബുംറയ്ക്ക് ശേഷം ഏറ്റവും മികച്ച ബൗളർ അദ്ദേഹമാണെന്നും ഒരു അഭിമുഖത്തില്‍ മുന്‍ താരം പറഞ്ഞു.

” ടി20 ലോകകപ്പിനുള്ള ടീമിൽ ഷമി തീർച്ചയായും ഉണ്ടായിരിക്കണം. ബുംറയ്ക്ക് ശേഷം ഞങ്ങളുടെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. എനിക്ക് വിക്കറ്റ് കിട്ടുന്ന ഒരു ബൗളറെ ഞാൻ നോക്കും. റൺസ് വഴങ്ങാന്‍ പിശുക്ക് കാട്ടുന്ന ബൗളർമാരെ എനിക്ക് ആവശ്യമില്ല. ഈ ഫോർമാറ്റിൽ ബാറ്റർമാർ റൺസ് നേടിയുകൊണ്ടിരിക്കും. റൺസിന്റെ ഒഴുക്ക് തടയാനുള്ള ഒരേയൊരു മാർഗം വിക്കറ്റ് വീഴ്ത്തലാണ്, ” മദന്‍ ലാൽ പറഞ്ഞു.

shami 200 wicket

ഓസ്‌ട്രേലിയയിൽ നടക്കുന്ന ടൂർണമെന്റിനായി പേസറെ എടുത്തില്ലെങ്കിൽ സെലക്ടർമാർക്ക് വലിയ തെറ്റ് സംഭവിക്കുമെന്നും എന്തുകൊണ്ടാണ് ഷമിയെ ടി20യിലേക്ക് തിരഞ്ഞെടുക്കാത്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഇന്ത്യൻ ഇതിഹാസം പറഞ്ഞു.

” അവൻ ഇപ്പോൾ കളിക്കുന്നവരേക്കാൾ മികച്ച ബൗളറല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം,” മദന്‍ ലാൽ ചോദിച്ചു.

Previous articleഅസോസിയറ്റ് രാജ്യങ്ങള്‍ അട്ടിമറിച്ച ചരിത്രമുണ്ട്. ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിനു മുന്നോടിയായി ഹോങ്കോങ്ങ് ക്യാപ്റ്റന്‍
Next articleകറക്കിയെറിഞ്ഞ് ബംഗ്ലാദേശിനെ വീഴ്ത്തി. അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍