ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മുന്നോടിയായി നടന്ന താരലേലത്തിൽ ഏവരെയും അമ്പരപ്പിച്ച് ഐപിൽ ചരിത്രത്തിലെ ഏറ്റവും തുക ലേലത്തിൽ സ്വന്തമാക്കിയ താരമാണ് സൗത്താഫ്രിക്കൻ ടീമിലെ ആൾറൗണ്ടർ ക്രിസ് മോറിസ് .ലേല ചരിത്രത്തിലെ വിലകൂടിയ താരമെന്ന റെക്കോര്‍ഡുമായി രാജസ്ഥാന്‍ റോയല്‍സിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിന് പക്ഷേ ടീമിനായി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുവാൻ സാധിച്ചിട്ടില്ല .ഇപ്പോൾ താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ .
തന്‍റെ ഐപിഎല്‍ കരിയറിലാകെ ലഭിച്ചതിനെക്കാള്‍ എത്രയോ മടങ് തുകയാണ് മോറിസിനൊക്കെ ഒരു സീസണില്‍ തന്നെ ലഭിക്കുന്നതെന്നും എന്തിനാണ് ഇത്രയും തുകയൊക്കെ മുടക്കി താരത്തെ ടീമുകൾ സ്‌ക്വാഡിൽ എത്തിക്കുന്നതെന്നും പീറ്റേഴ്സൺ ചോദിക്കുന്നു .മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “ഇതൊക്കെ എത്ര കടുപ്പമാണ് മനസ്സിലാക്കുവാൻ എനിക്ക് കാരിയാറിലാകെ ഐപിഎല്ലിൽ നിന്ന് ലഭിച്ചതിന്റെ ഇരട്ടി തുകയാണ് ഒരൊറ്റ സീസൺ ലേലത്തിൽ മോറിസിന് ലഭിച്ചത് .ഒന്നാലോചിച്ചാൽ അദ്ദേഹം ഇതിന് അർഹനാണോ എനിക്ക് സംശയമുണ്ട്. മുടക്കിയ പണത്തിനൊത്ത പ്രകടനം അദ്ദേഹം സീസണിൽ ഇതുവരെ ടീമിനായി കാഴ്ചവെച്ചിട്ടില്ല .വമ്പൻ ലേലത്തുകയുടെ സമ്മർദ്ദവും മോറിസിന്റെ പ്രകടനത്തിൽ കാണാം ” പീറ്റേഴ്സൺ തന്റെ അഭിപ്രായം വിശദമാക്കി .
ഫെബ്രുവരിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ 16.25 കോടി രൂപക്കാണ് മോറിസിനെ രാജസഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സീസണിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അവസാന മത്സരത്തിലും മോറിസ് നിരാശ മാത്രമാണ് ടീമിന് സമ്മാനിച്ചത് .
ബൗളിങ്ങിൽ താരം ഏറെ റൺസ് വഴങ്ങുന്നതും ഒപ്പം ബാറ്റിങ്ങിൽ താരം ശോഭിക്കാത്തതും രാജസ്ഥാൻ റോയൽസ് ടീമിനെ അലട്ടുന്നു .