അമ്പയറുടെ തെറ്റായ തീരുമാനത്തിൽ രോഷാകുലനായി രോഹിത് : ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഹിറ്റ്മാൻ കലിപ്പിലായി -കാണാം വീഡിയോ

ഐപിഎല്ലില്‍  കരുത്തരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഒന്‍പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വി ജയവുമായി പഞ്ചാബ് കിംഗ്‌സ്. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ്  എന്ന ചെറിയ വിജയലക്ഷ്യം 14 പന്ത് ബാക്കിനില്‍ക്കേ പഞ്ചാബ് കിങ്‌സ്  മറികടന്നു . കെ എല്‍ രാഹുല്‍(52 പന്തില്‍ 60), ക്രിസ് ഗെയ്‌ല്‍(35 പന്തില്‍ 43) എന്നിവരുടെ മികവിലാണ് പഞ്ചാബ് അനായാസം  മുംബൈ സ്കോർ ചേസ് ചെയ്തത്. ഇരുവരും പുറത്താകാതെ 79 റണ്‍സ് രണ്ടാം വിക്കറ്റിൽ  കൂട്ടുകെട്ട് പടുത്തുയര്‍ത്തി.  നായകൻ രാഹുൽ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് .

എന്നാൽ മത്സരം വളരെയേറെ  ആവേശകരമായിരുന്നു  .പഞ്ചാബ് ടീം ഏറെ കരുതലോടെ ബാറ്റേന്തിയപ്പോൾ മുംബൈ ബൗളേഴ്‌സ് കൃത്യതയോടെ പന്തെറിഞ്ഞു .അവസാന നാല് ഓവറിൽ 24 റൺസ് മാത്രമായിരുന്നു പഞ്ചാബ് ടീമിന് ജയിക്കുവാൻ വേണ്ടിയിരുന്നത് .
ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ ഏഴ് റണ്‍സാണ് പഞ്ചാബ് നേടിയത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ ഗെയില്‍ അടുത്ത പന്തില്‍ സിംഗിള്‍ നേടി സ്ട്രൈക്ക് കൈമാറി. അവസാന ഓവർ വരെ കളി നീട്ടാതെ രാഹുൽ ഒരു സിക്സും ഫോറും പറത്തിയതോടെ മത്സരം പഞ്ചാബ് ജയിച്ചു .സീസണിലെ പഞ്ചാബിന്റെ രണ്ടാം വിജയമാണിത് .

എന്നാൽ ഏറെ  രസകരമായ ഒരു സംഭവം മത്സരത്തിൽ മുംബൈ ബാറ്റിങിനിടയിൽ അരങ്ങേറി .മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിൽ  ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിൽ തന്നെ ഹെൻറിക്‌സ് എറിഞ്ഞ അഞ്ചാം പന്തിൽ രോഹിത് ശർമ്മയുടെ ബാറ്റിൽ പന്ത് തട്ടിയെന്ന് കരുതിയ അമ്പയർ പഞ്ചാബ് കിങ്‌സിന്റെ അപ്പീലിൽ ഔട്ട് ഉടനടി  വിധിച്ചിരുന്നു. ബാറ്റിൽ തട്ടിയില്ലെന്ന് ഉറപ്പുണ്ടായിരുന്ന രോഹിത് ഉടനെ റീവ്യൂ നൽകിയതോടെ മൂന്നാം അമ്പയറിൽ നിന്ന്  തനിക്ക്  അനുകൂലമായി വിധി കിട്ടി .എന്നാൽ ഫീൽഡ് അമ്പയർ ഷംസുദ്ദീൻ തെറ്റായ രീതിയിൽ  ഔട്ട് വിധിച്ചത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിതിനെ വളരെ  അതൃപ്തിപ്പെടുത്തിയിരുന്നു.അമ്പയർ തീരുമാനത്തിൽ ഞെട്ടിയ താരം തന്റെ അതൃപ്തി പരസ്യമായി തുറന്ന് പറയുകയും ചെയ്തു  .