ധോണി ഡ്രസിങ്ങ് റൂമിലിരുന്ന് വിജയിപ്പിക്കുമോ ? ഇന്ത്യന്‍ മണ്ടത്തരങ്ങള്‍ ചൂണ്ടികാട്ടി മുന്‍ താരം

2013 ലെ ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യക്ക് ഇതുവരെ ഒരു ഐസിസി ടൂര്‍ണമെന്‍റും വിജയിക്കാനായിട്ടില്ലാ. ടൂര്‍ണമെന്‍റിന്‍റെ ഫൈനലുകളില്‍ എത്താനായെങ്കിലും അവസാനം നിമിഷങ്ങളില്‍ കാലിടറുന്ന ഇന്ത്യന്‍ ടീമിനെയാണ് കണ്ടത്. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍റിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. അന്ന് നടന്ന സെമിഫൈനലില്‍, ധോണിയുടെ റണ്ണൗട്ടോടെ പ്രതീക്ഷകള്‍ എല്ലാം അവസാനിച്ചിരുന്നു.

ഇപ്പോഴിതാ 2019 ലോകകപ്പില്‍ സെമിഫൈനലില്‍ മത്സരത്തിനിടെ ഇന്ത്യന്‍ ടീം കാണിച്ച ഒരു തെറ്റ് ചൂണ്ടികാട്ടുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍. 239 റണ്‍ ചേസിനിടെ ടോപ്പ് ഓഡര്‍ തകര്‍ന്നപ്പോള്‍ ധോണി ഏഴാമനായാണ് എത്തിയത്. തകര്‍ച്ച നേരിടുമ്പോള്‍ രക്ഷിക്കാറുള്ള ധോണിയെ ഏഴാമതെറക്കിയ തീരുമാനമാണ് പാര്‍ഥീവ് പട്ടേല്‍ പറഞ്ഞത്.

292042

“2019 ലോകകപ്പ് സെമിയിൽ, ഞങ്ങൾ ദിനേശ് കാർത്തിക്കിനെ അഞ്ചിലും എം.എസ്. ധോണിയെ ഏഴാമതും ബാറ്റ് ചെയ്യാൻ അയച്ചു. ഡ്രെസ്സിംഗ് റൂമിൽ നിന്ന് എംഎസ് ധോണി നിങ്ങളെ ഗെയിം ജയിപ്പിക്കുമോ എന്ന് എനിക്കറിയില്ല,” അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്ററിൽ നടന്ന 2019 ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് 18 റൺസിന്റെ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ധോണി അർധസെഞ്ചുറി നേടിയെങ്കിലും വിജയം അകന്നു നിന്നു.

292050

” 2015 ലോകകപ്പിൽ മികച്ച ടീമിനോടാണ് ഇന്ത്യ തോറ്റത്. എന്നാൽ നിങ്ങൾ ചാമ്പ്യൻസ് ട്രോഫി ഫൈനൽ (2017) നോക്കുമ്പോൾ, ആ വിക്കറ്റിൽ ആദ്യം പന്തെറിയാൻ തീരുമാനിച്ചത് തെറ്റായി പോയി. 2019 ലോകകപ്പിൽ, രണ്ട് വർഷമായി ഒരു നമ്പർ 4 ബാറ്ററെ കണ്ടെത്താൻ കഴിയാത്തതിനാൽ ടീം കോമ്പിനേഷന്‍ ശരിയായില്ല.

chahal drops gill

“കഴിഞ്ഞ ടി20 ലോകകപ്പിൽ, ഒന്നാം നമ്പർ സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിനെ ഞങ്ങൾ ഒഴിവാക്കി, സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ കളിക്കാരെ തിരഞ്ഞെടുത്തു. തന്ത്രപരമായി ശരിയല്ലാത്തതിനാൽ ഐസിസി ട്രോഫികൾ ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞില്ലാ,” പാര്‍ഥീവ് പട്ടേല്‍ വിശദീകരിച്ചു.

Previous articleഏഷ്യാ കപ്പിനുളള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ജസ്പ്രീത് ബുംറ പുറത്ത്. സഞ്ചു സാംസണെ പരിഗണിച്ചില്ലാ
Next articleഎന്തുകൊണ്ടാണ് എല്ലാവരും മുഹമ്മദ് ഷമിയെ മറന്നത്: പേസറെ ഏഷ്യാ കപ്പ് സ്ക്വാഡില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം