അവനെ ഓപ്പണറാക്കിയാല്‍ ബ്രയാന്‍ ലാറയുടെ 400 റണ്‍സ് റെക്കോഡ് തകരും. മുന്‍ ഓസ്ട്രേലിയന്‍ താരം പറയുന്നു.

miachel clarke

സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ അടുത്ത ഓസ്ട്രേലിയന്‍ ഓപ്പണര്‍ ആരാവും എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്തും ഓപ്പണ്‍ ചെയ്യാന്‍ താത്പര്യപ്പെട്ട് എത്തിയിരുന്നു.

സ്റ്റീവന്‍ സ്മിത്തിനെ ഓപ്പണറാവാന്‍ പിന്തുണച്ച് എത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്ക്. ബ്രയാന്‍ ലാറയുടെ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400* റണ്‍സ് മറികക്കാന്‍ സ്റ്റീവന്‍ സ്മിത്തിനു കഴിയും എന്ന് ക്ലര്‍ക്ക് അഭിപ്രായപ്പെട്ടു.

steven smith vs sri lanka

”സ്റ്റീവന്‍ സ്മിത്തിനു ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അവര്‍ അത് നടത്തും. സ്മിത്ത് വന്നിലെങ്കില്‍ കാമറൂണ്‍ ഗ്രീന്‍ ഓപ്പണറായി വരും. സ്മിത്ത് മികച്ച താരമാണ്. ഇങ്ങനൊരു വെല്ലുവിളിയാണ് അവന്‍ നോക്കുന്നത്. സ്മിത്ത് ഓപ്പണറായാല്‍ 12 മാസം കൊണ്ട് അവന്‍ ഏറ്റവും മികച്ച ഓപ്പണറാവും. ബ്രായന്‍ ലാറയുടെ 400 റണ്‍സ് എന്ന റെക്കോഡ് തകര്‍ത്താലും അത്ഭുതപ്പെടാനില്ലാ.” മൈക്കിള്‍ ക്ലര്‍ക്ക് പറഞ്ഞു.

Read Also -  ബുമ്രയും മലിംഗയുമല്ല, ലോക ക്രിക്കറ്റിലെ യോർക്കർ വീരൻ ആ താരമാണ്. സ്‌റ്റെയ്‌ൻ തുറന്ന് പറയുന്നു.

105 മത്സരങ്ങളില്‍ നിന്നും 9514 റണ്‍സാണ് സ്റ്റീവന്‍ സ്മിത്ത് നേടിയിരിക്കുന്നത്. 58 ശരാശരിയില്‍ ബാറ്റ് ചെയ്ത ഈ ഓസ്ട്രേലിയന്‍ താരം 32 സെഞ്ചുറികള്‍ സ്വന്തമാക്കിയട്ടുണ്ട്. ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായി സ്റ്റീവന്‍ സ്മിത്ത് കളിച്ചട്ടില്ലാ. മൂന്നാം നമ്പര്‍ മുതല്‍ ഒന്‍പതാം നമ്പര്‍ വരെ സ്റ്റീവന്‍ സ്മിത്ത് ബാറ്റ് ചെയ്തട്ടുണ്ട്. ഇതില്‍ ആറായിരത്തോളം റണ്‍സ് നാലാം പൊസിഷനില്‍ ബാറ്റ് ചെയ്ത്ട്ടാണ്.

Position Inns Runs Avg 100s
3rd 29 1744 67.07 8
4th 111 5966 61.50 19
5th 26 1258 57.18 4
6th 14 325 25.00 1
7th 3 121 60.50 0
8th 3 88 29.33 0
9th 1 12 12.00 0
Scroll to Top