കേവലം 150 ഓവർ എറിഞ്ഞപ്പോൾ ബുമ്രയ്ക്ക് ജോലിഭാരം വർധിച്ചോ? ഇന്ത്യൻ ടീമിൽ അടുപ്പിക്കരുത് അവനെ. മുൻ ഇന്ത്യൻ താരം രംഗത്ത്.

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്കായി തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചത് പേസർ ജസ്‌പ്രീത് ബുമ്ര ആയിരുന്നു. 32 വിക്കറ്റുകളാണ് താരം 5 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത്. മാത്രമല്ല പരമ്പരയിൽ ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കും ബുമ്ര വഹിച്ചു. ശേഷം അവസാന ടെസ്റ്റ് മത്സരത്തിൽ ബുമ്രയ്ക്ക് പരിക്ക് മൂലം കളിക്കാനും സാധിച്ചിരുന്നില്ല.

പരമ്പരയിൽ 152 ഓവറുകളാണ് ബൂമ്ര പന്തറിഞ്ഞത്. അതിനാൽ തന്നെ ജോലിഭാരം വർധിച്ചതിനാലാണ് ബൂമ്രയ്ക്ക് ഇത്തരത്തിൽ പരിക്കുപറ്റിയത് എന്ന വിമർശനവും ഉയരുന്നുണ്ട്. അതുകൊണ്ട് ബൂമ്രയെ വരും മത്സരങ്ങളിൽ ഇന്ത്യ ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി മാറ്റി നിർത്താൻ സാധ്യതയുണ്ട്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ബൽവീന്തർ സിംഗ് സന്ധു.

20250104 054049

150 ഓവറുകൾ മാത്രം പന്തറിഞ്ഞ ഒരു ബോളർക്ക് എന്തിനാണ് ഇത്തരത്തിൽ ഒരു പരിഗണന നൽകുന്നത് എന്നാണ് സന്ധു ചോദിക്കുന്നത്. “ജോലിഭാരമോ? എത്ര ഓവറുകളാണ് ബൂമ്ര ശരിക്കും പന്തറിഞ്ഞത്? 150 ഓവറുകളോ മറ്റും മാത്രമാണ്. എത്ര മത്സരങ്ങളിൽ നിന്നാണ് അവൻ ഇത്ര ഓവറെറിഞ്ഞത് എന്ന് നോക്കൂ. 5 മത്സരങ്ങളിൽ നിന്നാണ് അവൻ എറിഞ്ഞത്. അതായത് ഒരു ഇന്നിങ്‌സിൽ 16 ഓവറുകൾ എന്നതാണ് ശരാശരി. അതായത് ഒരു മത്സരത്തിൽ 30 ഓവറുകൾ അവൻ പന്തറിഞ്ഞു. മാത്രമല്ല ഈ 16 ഓവറുകളും അവൻ ഒരുമിച്ച് എറിഞ്ഞതല്ല. ഓരോ സ്പെല്ലുകളായാണ് എറിഞ്ഞത്. അതുകൊണ്ടുതന്നെ എന്തിനാണ് ഇപ്പോൾ ജോലിഭാരം എന്ന് എനിക്ക് മനസ്സിലാവുന്നില്ല.”- സന്ധു പറയുന്നു.

“ജോലിഭാരം ലഘൂകരിക്കുക എന്നത് തീർത്തും ന്യായം മാത്രമാണ്. ഓസ്ട്രേലിയൻ താരങ്ങളാണ് ഇത്തരമൊരു കാര്യം കണ്ടെത്തിയത് തന്നെ. കാരണം ഇതിൽ വലിയ കാര്യമില്ല. ഇതിനോട് ഞാൻ യോജിക്കുന്നുമില്ല. ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ ശരീരത്തിന്റെ പ്രസ്താവനകൾ മാത്രം കേട്ടുകൊണ്ട് കളിച്ച ഒരു കാലത്തിലൂടെയാണ് ഞാൻ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ജോലിഭാരം ലഘൂകരിക്കുക എന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല.”- സന്ധു കൂട്ടിച്ചേർത്തു.

“ഒരു ബോളറെ സംബന്ധിച്ച് ഒരു ദിവസം 15 ഓവറുകൾ വ്യത്യസ്ത സ്പെല്ലുകളിലായി എറിയുക എന്നത് വലിയ ജോലിയല്ല. ഒരു ടെസ്റ്റ് മത്സരത്തിന്റെ 5 ദിവസവും നിങ്ങൾ ബോൾ ചെയ്യുന്നില്ല. ഇന്നത്തെ കാലത്ത് നല്ല ഫിസിയോകളും നിരീക്ഷകരുമുണ്ട്. ശരീരം നോക്കാൻ നല്ല ഡോക്ടർമാരുമുണ്ട്. ഒരു ബോളർക്ക് ഒരു ഇന്നിങ്സിൽ 20 ഓവറുകൾ എറിയാൻ സാധിച്ചില്ലെങ്കിൽ അവൻ ഇന്ത്യൻ ടീമിനായി കളിക്കുന്നത് മറന്നേക്കൂ. ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കണമെങ്കിൽ നമുക്ക് കുറഞ്ഞത് 20 ഓവറുകളെങ്കിലും ഒരു ഇന്നിംഗ്സിൽ എറിയാനുള്ള ശക്തി വേണം. അതില്ലെങ്കിൽ നിങ്ങൾ ട്വന്റി20 ക്രിക്കറ്റിൽ മാത്രമായി ഒതുങ്ങി പോകുന്നതാണ് നല്ലത്. അവിടെ ബോളർമാർക്ക് കേവലം 4 ഓവറുകൾ മാത്രം എറിഞ്ഞാൽ മതി.”- സന്ധു പറഞ്ഞുവയ്ക്കുന്നു.

Previous articleകോഹ്ലിയല്ല, ടെസ്റ്റിൽ രോഹിതിന് പകരക്കാരാനാവാൻ 3 നായകൻമാർ.