ഞെട്ടിച്ചത് രാഹുലാണ്, ഒരു പിഴവുപോലും വരുത്താത്ത ഇന്നിങ്സ്. പ്രശംസകളുമായി ഗവാസ്കർ.

2023 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയ ഇന്ത്യയെ പ്രശംസിച്ച രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഇപ്പോൾ. മത്സരത്തിൽ ഇന്ത്യ നടത്തിയ വമ്പൻ തിരിച്ചുവരവ് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ് എന്ന് ഗവാസ്കർ പറയുന്നു.

ഏത് സമ്മർദ്ദ സാഹചര്യത്തിൽ നിന്നും തങ്ങൾക്ക് തിരിച്ചു വരാൻ സാധിക്കും എന്നാണ് ഇന്ത്യ മത്സരത്തിലൂടെ സൂചിപ്പിച്ചത് എന്നും ഗവാസ്കർ പറയുകയുണ്ടായി. പൂർണ്ണമായും ഇന്ത്യയുടെ ഒരു ഓൾറൗണ്ട് പ്രകടനമാണ് മത്സരത്തിൽ കണ്ടത് എന്നാണ് ഗവാസ്കറിന്റെ പക്ഷം. ഇതോടൊപ്പം കെഎൽ രാഹുലിനെയും വിരാട് കോഹ്ലിയെയും പ്രശംസിച്ച് സുനിൽ ഗവാസ്കർ സംസാരിക്കുകയുണ്ടായി.

മത്സരത്തിൽ കെ എൽ രാഹുൽ 115 റൺസ് ആയിരുന്നു നേടിയത്. 8 ബൗണ്ടറികളും രണ്ട് സിക്സറുകളും രാഹുലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. “വിരാട് കോഹ്ലിയുടെ പരിചയസമ്പന്നത നമുക്ക് ആവശ്യമായിരുന്നു. പക്ഷേ രാഹുലിന്റെ ഇന്നിങ്സ് നമുക്ക് യാതൊരു തരത്തിലും മറക്കാൻ സാധിക്കില്ല. മത്സരത്തിൽ 97 റൺസ് നേടിയ കെ എൽ രാഹുൽ പുറത്താവാതെ നിന്നു. മത്സരത്തിലൂടനീളം ഒരു പിഴവുപോലും രാഹുൽ ആവർത്തിച്ചില്ല. കോഹ്ലിക്ക് അല്പം ഭാഗ്യങ്ങളൊക്കെ ഉണ്ടായിരുന്നു.

F77bI66a4AAf8BC

കോഹ്ലിയുടെ ഒരു അനായാസ ക്യാച്ച് ഓസ്ട്രേലിയ കൈവിടുകയുണ്ടായി. എന്തായാലും രാഹുൽ കളിക്കുന്ന രീതി വളരെ നല്ലതാണ്. രാഹുലിന്റെ കഴിവിനെ സംബന്ധിച്ച് നമുക്ക് പൂർണ്ണമായ ബോധ്യമുണ്ട്. ഇപ്പോൾ അയാൾ ബാറ്റ് ചെയ്യുന്ന രീതി ഇന്ത്യയ്ക്ക് ഗുണകരമാണ്. ടൂർണമെന്റിലുടനീളം രാഹുലിന് ഇത് സാധിക്കുമെന്നാണ് കരുതുന്നത്. അഞ്ചാം നമ്പറിലിറങ്ങി ടീമിന്റെ നട്ടെല്ലായി മാറാൻ രാഹുലിന് സാധിക്കും.”- ഗവാസ്കർ പറഞ്ഞു.

മത്സരത്തിൽ വിരാട്ടിന്റെ ഇന്നിംഗ്സിനെ പറ്റിയും ഗവാസ്കർ സംസാരിച്ചിരുന്നു. 116 പന്തുകളിൽ 85 റൺസാണ് വിരാട് കോഹ്ലി മത്സരത്തിൽ നേടിയത്. “വിരാട് കോഹ്ലി ഇന്ത്യയുടെ സമ്മർദ്ദം നല്ല രീതിയിൽ കുറയ്ക്കുകയുണ്ടായി. കോഹ്ലിക്ക് അനായാസ റൺസൊന്നും ആവശ്യമായിരുന്നില്ല. നമ്മൾ സമ്മർദത്തിൽ നിൽക്കുമ്പോൾ ഓരോ റൺസിനും വലിയ മൂല്യമാണുള്ളത്.

അതുകൊണ്ടുതന്നെ സമ്മർദ്ദം കുറയ്ക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ ബാറ്റർമാർക്കും തങ്ങളുടെ ഇന്നിങ്സിന്റെ ആദ്യ സമയങ്ങളിൽ അല്പം ഭാഗ്യം ആവശ്യമാണ്. എന്നാൽ ആ ഭാഗ്യം നിങ്ങളുടെ വഴിയിൽ വന്നാൽ അത് മുതലാക്കുക എന്നതാണ് നിർണായകം. എന്നിരുന്നാലും വിരാട് കോഹ്ലി 85 റൺസിൽ പുറത്തായത് എന്നെ അത്ഭുതപ്പെടുത്തി. കാരണം എങ്ങനെ സെഞ്ചുറി നേടാം എന്ന് വ്യക്തമായി അറിയാവുന്ന താരമാണ് കോഹ്ലി.”- ഗവാസ്കർ പറഞ്ഞു

“ഇന്ത്യ മത്സരത്തിലൂടെ വലിയൊരു സൂചനയാണ് നൽകിയിരിക്കുന്നത്. എത്ര സമ്മർദ്ദ സാഹചര്യത്തിൽ നിന്നും തങ്ങൾക്ക് തിരിച്ചു വരാൻ സാധിക്കും എന്ന് തുറന്നു കാട്ടിയിരിക്കുന്നു. നമ്മൾ കണ്ട ആ തിരിച്ചുവരവും പോരാട്ടവും അതിഗംഭീരമായിരുന്നു. പൂർണമായും ഒരു ഓൾറൗണ്ട് പ്രകടനം തന്നെയാണ് മത്സരത്തിൽ ഇന്ത്യ കാഴ്ചവച്ചത്.

ഇത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മറ്റു ടീമുകളും ഇന്ത്യൻ ടീമിനെ ഭയപ്പെടണമെന്ന് കൂടിയാണ് ഈ പ്രകടനത്തിന്റെ അർത്ഥം.”- ഗവാസ്കർ പറഞ്ഞു വെക്കുന്നു.

Previous articleഇങ്ങനെയുള്ള പിച്ചിൽ കളിച്ചാൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിട്ടും. പരിഹാസവുമായി മൈക്കിൾ വോൺ.
Next articleഅയ്യർ കാട്ടിയത് വിഡ്ഢിത്തം, പക്വതയില്ലായ്മ. മോശം ഇന്നിങ്സിനെ വിമർശിച്ച് യുവരാജ്.