ടീമിൽ നിന്ന് അവഗണിക്കുന്നതിൽ പരാതിയില്ല. പ്രയത്നങ്ങൾ തുടരുമെന്ന് സഞ്ജു സാംസൺ.

sanju vs sa 3rd odi

സമീപകാലത്ത് ഇന്ത്യൻ ടീമിൽ ഏറ്റവുമധികം അവഗണനകൾ അനുഭവിച്ചിട്ടുള്ള ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. മികച്ച പ്രകടനങ്ങൾ ഇന്ത്യക്കായി പുറത്തെടുത്തിട്ടും ഇന്ത്യ പലപ്പോഴും സഞ്ജുവിനെ പുറത്താക്കുകയുണ്ടായി. ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും സഞ്ജു ആരാധകരിൽ നിന്ന് ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ താൻ ഒരിക്കലും ശ്രദ്ധ കേന്ദ്രീകരിക്കാറില്ല എന്നാണ് സഞ്ജു സാംസൺ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന കാര്യങ്ങളിൽ മാത്രമാണ് താൻ എല്ലായിപ്പോഴും ശ്രദ്ധിക്കുന്നതെന്നും, പരാജയങ്ങളെ ആ രീതിയിൽ നോക്കിക്കാണാൻ താൻ തയ്യാറാണെന്നും സഞ്ജു പറയുകയുണ്ടായി. ബിസിസിഐ പുറത്തുവിട്ട അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

“ഒരു ഇന്ത്യൻ ക്രിക്കറ്റർ എന്ന നിലയ്ക്ക് ഒരുപാട് മാധ്യമ സമ്മർദ്ദങ്ങൾ ഞങ്ങൾക്ക് ഉണ്ടാവാറുണ്ട്. മൈതാനത്തും മൈതാനത്തിന് പുറത്തും എന്തു നടന്നാലും സമ്മർദ്ദങ്ങൾ ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ സാഹചര്യത്തിനനുസരിച്ച് പെരുമാറുക എന്നത് വലിയ വെല്ലുവിളിയുള്ള കാര്യമാണ്. ഞാൻ എല്ലായിപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എനിക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രമാണ്. ആളുകൾക്ക് വ്യത്യസ്തമായ ചോയിസുകൾ ഉണ്ടാവാം. പക്ഷേ നമുക്ക് എന്തു കാര്യത്തിൽ പുരോഗതി ഉണ്ടാക്കാൻ സാധിക്കുമോ അതിലാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ പോരായ്മകൾ എനിക്കുണ്ടെങ്കിലും, എത്രയൊക്കെ പരാജയങ്ങൾ ഉണ്ടായാലും, ഏതൊക്കെ ടീമിൽ നിന്ന് ഞാൻ പുറത്താക്കപെട്ടാലും ഞാൻ അതേ സംബന്ധിച്ച് പരാതിപ്പെടുകയോ മറ്റോ ചെയ്യില്ല.”- സഞ്ജു സാംസൺ പറയുന്നു.

Read Also -  എന്തുകൊണ്ട് ബുംയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നില്ല? ഉത്തരവുമായി ഗൗതം ഗംഭീർ.

“എല്ലായിപ്പോഴും ഞാൻ എന്നെ തന്നെ നോക്കി എന്ത് കാര്യത്തിൽ പുരോഗതി ഉണ്ടാക്കാൻ സാധിക്കുമെന്ന് ചോദിക്കാറാണ് പതിവ്. അതിനായി എനിക്ക് ക്ഷമയുണ്ടോ എന്ന് ഞാൻ പരിശോധിക്കും. യോഗ്യതയിൽ ആണോ ഞാൻ കളിക്കുന്നത് എന്ന് ഞാൻ ശ്രദ്ധിക്കും. വിജയ് ഹസാരെ ട്രോഫിയിൽ കേരള ടീമിന് വേണ്ടി ഒരുപാട് ഞാൻ പ്രയത്നിക്കുകയുണ്ടായി. അത്തരത്തിൽ നിയന്ത്രിക്കാൻ സാധിക്കുന്ന കാര്യങ്ങളെ നിയന്ത്രിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതാണ് മുതലാക്കേണ്ടതും.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

ഇതുവരെ ഇന്ത്യക്കായി 16 ഏകദിന ഇന്നിംഗ്സുകളാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 56 റൺസ് ശരാശരി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി നേടിയായിരുന്നു സഞ്ജു തന്റെ പ്രതിഭ പുറത്തെടുത്തത്. ഒരുപാട് അവഗണനങ്ങൾക്ക് ശേഷമാണ് സഞ്ജുവിന്റെ മികച്ച ഒരു ഇന്നിംഗ്സ് കാണാൻ സാധിച്ചത്. ഇത്തവണത്തെ വിജയ് ഹസാരേ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 293 റൺസ് സ്വന്തമാക്കാനും സഞ്ജു സാംസണ് സാധിച്ചിരുന്നു.

Scroll to Top